ചെണ്ടുമല്ലിക്കൃഷിയുമായി ഇടനാട് ബാങ്ക്

moonamvazhi
കോട്ടയം ജില്ലയിലെ ഇടനാട് സര്‍വീസ് സഹകരണബാങ്ക്  ഓണക്കാല ചെണ്ടുമല്ലിക്കൃഷിപദ്ധതിയുടെ ഭാഗമായി 5000 ഹെബ്രിഡ് തൈകള്‍ വിതരണം ചെയ്യുന്നു. കൃഷിപരിശീലനത്തിലും തൈവിതരണത്തിലും ബാങ്കുപ്രസിഡന്റ് ജയകുമാര്‍ പി.എസ്. പുതിയകുളത്തില്‍, കേരളബാങ്ക് പാലാശാഖാമാനേജര്‍ റോയ്, കരുര്‍ കൃഷിഭവനിലെ കൃഷിഓഫീസര്‍ സലിന്‍ എ.ഒ, കരൂര്‍ ഗ്രാമപഞ്ചായത്തു കുടുംബശ്രീ സി.ഡി.എസ്. ബിന്ദു, മഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകുടുംബശ്രീ സി.ഡി.എസ്. മിനി എന്നിവരും പഞ്ചായത്തംഗങ്ങളും വാര്‍ഡംഗങ്ങളും പങ്കെടുത്തു.
ബാങ്കിന്റെ മിനി ആഗ്രോ ഹൈപ്പര്‍ ബസാര്‍ ഓണക്കാലപൂവില്‍പനയിലൂടെ സാധാരണക്കാര്‍ക്കു നല്ല വരുമാനമുണ്ടാക്കാനായി നടപ്പാക്കുന്ന പദ്ധതി യാണിത്. കേരളബാങ്കിന്റെയും കരൂര്‍ കുടുംബശ്രീയുടെയും സഹകരണം ഇതിനുണ്ട്്. കൃഷി ശാസ്ത്രീയമായിത്തന്നെ നടത്താനും പൂക്കള്‍ക്കു വിപണി ഉറപ്പാക്കാനും നടപടിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.