ക്ഷേമസംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം വേണം

moonamvazhi
ക്ഷേമസഹകരണസംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം രൂപവത്കരിക്കണമെന്നു കോഴിക്കോട് ജില്ലാ വെല്‍ഫയര്‍ സഹകരണസംഘം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്കരണസമ്മേളനം ആവശ്യപ്പെട്ടു.  വെല്‍ഫയര്‍ സംഘങ്ങള്‍ക്കു സര്‍ക്കാര്‍സഹായങ്ങളും നബാര്‍ഡിലുംമറ്റുംനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയും കിട്ടാന്‍ വേണ്ടതു ചെയ്യാന്‍ അപ്പെക്‌സ് സ്ഥാപനം ഉള്ളതു നല്ലതാണെന്നു യോഗം ചൂണ്ടിക്കാട്ടി.
ജില്ലാസഹകരണബാങ്ക് മുന്‍ ഡയറക്ടര്‍ ജെ.എന്‍. പ്രേംഭാസിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.സി. സതീഷ് അധ്യക്ഷനായി. അനന്തന്‍ കായക്കൊടി, സി.പി. സനീഷ്, പി.എം. ബിജു, മേജര്‍ കുഞ്ഞിരാമന്‍, തങ്കച്ചന്‍, അഡ്വ. ഉഷ, ബിജു തലയാട്, കെ.പി. രവീന്ദ്രന്‍, രാജന്‍ ഐശ്വര്യ, രാമചന്ദ്രന്‍, ബാബു തത്തക്കാടന്‍, ഉണ്ണിക്കൃഷ്ണന്‍ കെ.വി. എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ജെ.എന്‍. പ്രേംഭാസിന്‍, അനന്തന്‍ കായക്കൊടി, ദാമോദരന്‍ കെ.കെ, എന്‍.പി. വിജയന്‍ (രക്ഷാധികാരികള്‍), പി.സി. സതീഷ്(ചെയര്‍മാന്‍), അഡ്വ. ഉഷ, ഉണ്ണിക്കൃഷ്ണന്‍ കെ.വി, സി.പി. സനീഷ് (ജനറല്‍ കണ്‍വീനര്‍മാര്‍), തങ്കച്ചന്‍ എം.പി, കെ.പി. രവീന്ദ്രന്‍ (കണ്‍വീനര്‍മാര്‍), പി.എം. ബിജു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.