സഹകരണ സംഘങ്ങള്‍ ഉന്നതവിജയികളെ അനുമോദിച്ചു

moonamvazhi

എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും അടക്കമുള്ള പരീക്ഷകളിലും കലാകായികരംഗങ്ങളിലും മികവു പുലര്‍ത്തിയവരെ അനുമോദിക്കാന്‍ വിവിധ സഹകരണസംഘങ്ങള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ക്യാഷ് അവാര്‍ഡുകളും പഠനോപകരണങ്ങളും ട്രോഫികളും സമ്മാനമായി നല്‍കി. ചിലേടങ്ങളില്‍ വിവിധ മത്സരങ്ങള്‍, മന:ശാസ്ത്രപരമായ ബോധവത്കരണക്ലാസ്സുകള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.

കാഞ്ഞൂര്‍ റൂറല്‍ ബാങ്ക്
കാലടി കാഞ്ഞൂര്‍ റൂറല്‍ സര്‍വീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം കരസ്ഥമാക്കിയവരെയും  സര്‍വകലാശാറാങ്കുജേതാക്കളെയും ക്യാഷ്അവാര്‍ഡും മെമന്റോയും നല്‍കി ആദരിച്ചു. എറണാകുളം ജില്ലാപഞ്ചായത്തുപ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ജോയി പോള്‍ അധ്യക്ഷനായി. വൈസ്പ്രസിഡന്റ് സിറിള്‍ ഇടശ്ശേരി, ഭരണസമിതിയംഗങ്ങളായ സെബാസ്റ്റ്യന്‍ പാലിശ്ശേരി, കെ.സി. മാര്‍ട്ടിന്‍, കെ.ഒ. ലോറന്‍സ്, എ.ഒ. പോള്‍, കെ.കെ. തങ്കപ്പന്‍, എ.ഒ. റോബിന്‍, അല്‍ഫോണ്‍സഡേവിസ്, സീതാബാബു, ഡെയ്‌സി ജോസ്, സെക്രട്ടറി സിന്ദു വി എന്നിവര്‍ സംസാരിച്ചു.

ചിറ്റാട്ടുകര ബാങ്ക്

തൃശ്ശൂര്‍ ജില്ലയിലെ ചിറ്റാട്ടുകര  സര്‍വീസ് സഹകരണബാങ്ക് കലാകായിക വിദ്യാഭ്യാസരംഗങ്ങളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കാന്‍ ആദരം 2024 പരിപാടി സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ഹക്കീം അധ്യക്ഷനായി. എളവള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ജിയോഫോക്‌സ് മുഖ്യാതിഥിയായി. ഷാജി കാക്കശ്ശേരി, പി.ജി. സുബിദാസ്, ജീനാഅശോകന്‍, പി.ഐ. ബാബു, പി.എം. ജോസഫ്, അശോകന്‍ മൂക്കോല, പി.കെ. അഖില്‍, ഗീതാമോഹനന്‍, പി.ടി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം
കോഴിക്കോട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം എ ക്ലാസ് അംഗങ്ങളുടെ മക്കളിലും ജീവനക്കാരുടെ മക്കളിലും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇ. സുനില്‍കുമാര്‍ അധ്യക്ഷനായി. ദീര്‍ഘകാലം പ്രസിഡന്റായിരുന്ന സ്ഥാപകപ്രസിഡന്റ് പി. ബാലന്റെ ഫോട്ടോ സംസ്ഥാനസര്‍ക്കിള്‍ സഹകരണയൂണിയനംഗം എന്‍.കെ. രാമചന്ദ്രന്‍ അനാച്ഛാദനം ചെയ്തു. എം. സ്‌കോര്‍-മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം കേരളബാങ്ക് ജനറല്‍ മാനേജര്‍ ഷിബു എം.പി. നിര്‍വഹിച്ചു. സെക്രട്ടറി അശ്വിതി കേശ് ഇ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍പ്രസിഡന്റ് എം. ബാലകൃഷ്ണന്‍, വൈസ്പ്രസിഡന്റ് പി. പ്രബിത, ഭരണസമിതിയംഗങ്ങളായ കെ. ബൈജു, ഇ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
ധര്‍മടം ബാങ്ക്
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം സര്‍വീസ് സഹകരണബാങ്ക് എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും എല്ലാവിഷയത്തിലും എപ്ലസ് നേടിയവരെ ‘വിജയോത്സവം 2024’ സംഘടിപ്പിച്ച് അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ ചടങ്ങ് കണ്ണൂര്‍ സര്‍വകലാശാല സിന്റിക്കേറ്റംഗം എന്‍. സുകന്യ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ടി. അനില്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി.ക്കു 100 ശതമാനവും പ്ലസ്ടുവിനു മികച്ച വിജയവും കൈവരിച്ച പാലയാട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിനു ഗ്രാമപഞ്ചായത്തുവൈസ്പ്രസിഡന്റ് ഷീജ കെ ഉപഹാരം നല്‍കി. പാലയാട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 10-ാംതരത്തില്‍നിന്നു തിരഞ്ഞെടത്ത 10 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുവിതരണം തലശ്ശേരി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ. ഉഷ നിര്‍വഹിച്ചു. ബ്ലോക്കുപഞ്ചായത്തംഗം സീമ പി, പാലയാട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രസാദ് മാസ്റ്റര്‍, രാഷ്ട്രീയനേതാക്കളായ സന്തോഷ് വരച്ചല്‍, പി.ടി. സനല്‍കുമാര്‍, സി. ഗിരീശന്‍, കൊക്കോടന്‍ ലക്ഷ്മണന്‍, അജയകുമാര്‍ മീനോത്ത്, ടി.കെ. കനകരാജ് മാസ്റ്റര്‍, ബാങ്കുസെക്രട്ടറി ദിലീപ് വേണാടന്‍, പി.പി. ബാബു എന്നിവര്‍ സംസാരിച്ചു.  അധ്യയനവര്‍ഷാരംഭത്തില്‍ പാലയാട് ഡയറ്റിലെയും മീത്തലെ പീടിക ജെ.ബി. സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്കു ബാങ്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.

ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക്

എറണാകുളം ജില്ലയിലെ 1431-ാംനമ്പര്‍ ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കു പുരസ്‌കാരം നല്‍കി. അനുമോദനസമ്മേളനം ജി.സി.ഡി.എ. മുന്‍ചെയര്‍മാന്‍ അഡ്വ. സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് എ.വി. ശ്രീകുമാര്‍ അധ്യക്ഷനായി. അഡ്വ. എ.ജി. ഉദയകുമാര്‍, കെ.ബി. വര്‍ഗീസ്, നഗരസഭാംഗങ്ങളായ അംബികാസുദര്‍ശന്‍, സലിം പതുവന, ബാങ്കുവൈസ്പ്രസിഡന്റ് എം.ബി. ലീലാവതിയമ്മ, ഭരണസമിതിയംഗങ്ങളായ ടി.എസ്. സുരേഷ്, പി.പി. അശോക്കുമാര്‍, ജിജു. സി.ഡി, കെ.ആര്‍. വിജയകുമാര്‍, സലോമി ജെയിംസ്, ഗീതാസുരേഷ്, അമീറ അഷ്‌റഫ്, പി.എച്ച്. ഹാരിസ്, സി.യു. സെലീന, സെക്രട്ടറി-ഇന്‍-ചാര്‍ജ് ബിന്ദു പി.എസ്. എന്നിവര്‍ സംസാരിച്ചു.

ഇടക്കൊച്ചി ബാങ്ക്

ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്ക് വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ നല്‍കി. ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ കെ. മീര ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ജോണ്‍ റിബല്ലോ അധ്യക്ഷനായി. നഗരസഭാംഗങ്ങളായ ജീജാടെന്‍സണ്‍, അഭിലാഷ് തോപ്പില്‍, ബാങ്കുഭരണസമിതിയംഗങ്ങളായ പി.ഡി. സുരേഷ്, കെ.എം. മനോഹരന്‍, ടി.ആര്‍. ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിസംഘം

ഗാന്ധി സ്‌ക്വയര്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിസഹകരണസംഘം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്കു സമ്മാനം നല്‍കി. വി.പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് കെ.എ. സുരേഷ്ബാബു അധ്യക്ഷനായി. മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ എ.വി. അഞ്ജു, സംഘംസെക്രട്ടറി കെ.എസ്. സനീഷ്, പി.ജി. രാജേശ്വരി, ടി.ആര്‍. തിലകന്‍, രതീസതീശന്‍, ഗാതാഅരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

തൃക്കാക്കര സാമൂഹ്യക്ഷേമ സഹകരണസംഘം

തൃക്കാക്കര സാമൂഹ്യക്ഷേമസഹകരണസംഘം വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ നല്‍കി. രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്വിസ്മത്സരവും നടത്തി. എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റെസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങ് ഡോ. എം.പി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് പി.ജി. വേണുഗോപാല്‍ അധ്യക്ഷനായി. പി.എം. ഇക്കോരന്‍, മുരളി കാക്കനാട്, പി. ഗോപാലകൃഷ്ണന്‍, രാഹുല്‍ രാജ്് തുടങ്ങിയവര്‍ സംസാരിച്ചു. ക്വിസ് മത്സരവിജയികള്‍ക്കു ട്രോഫിയും പഠനോപകരണങ്ങളും നല്‍കി. ഷബീര്‍രാജ് ക്വിസ്മാസ്റ്ററായി.

തമ്മനം ബാങ്ക്

തമ്മനം സര്‍വീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്കു മികവ് വിദ്യാഭ്യാസപുരസ്‌കാരങ്ങളും സ്മരണികയും നല്‍കി. ജില്ലാ സഹകരണജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് കെ.എ. റിയാസ് അധ്യക്ഷനായി. സെക്രട്ടറി ബിനു ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന:ശാസ്ത്രജ്ഞ റസീന പദ്മം മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് സലിം സി. വാസു, ഭരണസമിതിയംഗങ്ങളായ ടി.ആര്‍. അജയന്‍, ടി. മായാദേവി എന്നിവര്‍ സംസാരിച്ചു.