മില്‍മ എറണാകുളം യൂണിയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
മില്‍മ എറണാകുളം മേഖലായൂണിയന്‍ പ്രവര്‍ത്തനമികവിനു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം എന്നീ നാലുജില്ലകളിലും പ്രത്യേകം പ്രത്യേകമാണു പുരസ്‌കാരങ്ങള്‍. പുരസ്‌കാരയിനം, പുരസ്‌കാരാര്‍ഹര്‍, ജില്ല (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍ വിശദവിവരങ്ങള്‍ ചുവടെ.
മാതൃകാസംഘം: പണ്ടപ്പിള്ളി (എറണാകുളം), ആനന്ദപുരം (തൃശ്ശൂര്‍), കുര്യനാട് (കോട്ടയം), ശാന്തിഗ്രാം (ഇടുക്കി).
ബള്‍ക്ക് മില്‍ക് കൂളര്‍ യൂണിറ്റ്: കൂടാലപ്പാട് (എറണാകുളം), പട്ടിപ്പറമ്പ് (തൃശ്ശൂര്‍), ചമ്പക്കര (കോട്ടയം), പട്ടയക്കുടി (ഇടുക്കി).
മികച്ച ഗുണനിലവാരമുള്ള സംഘം: വള്ളുവള്ളി (എറണാകുളം), മായന്നൂര്‍ (തൃശ്ശൂര്‍), മാന്തുരുത്തി (കോട്ടയം), പഴയമറ്റം (ഇടുക്കി).
മാതൃകാകര്‍ഷകര്‍ക്കുള്ള ഫാംസെക്ടര്‍ ക്ഷീരമിത്ര: ഡയസ് ജോസ്-പെരിങ്ങഴ (എറണാകുളം), ടി.ജെ. ജോണി-മേലൂര്‍ (തൃശ്ശൂര്‍), ബിജുമോന്‍ തോമസ്-കുര്യനാട് (കോട്ടയം), ജിന്‍സ്‌കുര്യന്‍-കമ്പംമേട് (ഇടുക്കി).
ചെറുകിടകര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര: അനുജോസഫ്-ചന്ദ്രപ്പുര(എറണാകുളം), വി.സി. കൃഷ്ണന്‍-പട്ടിപ്പറമ്പ് (തൃശ്ശൂര്‍), സോണിചാക്കോ-കടപ്പൂര്‍ (കോട്ടയം), മോളി റോയി-പഴയരിക്കണ്ടം (ഇടുക്കി).
ഡീലര്‍മാര്‍: കെ.സി. ചന്ദ്രശേഖരന്‍ (എറണാകുളം), കെ. രാമചന്ദ്രന്‍ (തൃശ്ശൂര്‍), അബ്ദുല്‍റഹിം (കോട്ടയം), നിഷ (ഇടുക്കി).
വിപണനമികവിനുള്ള മില്‍മമിത്ര പുരസ്‌കാരത്തിനു ഗുരുവായൂര്‍ ദേവസ്വം, എയിംസ് എറണാകുളം, വിനായക് കേറ്ററേഴ്‌സ്, ബി.പി.സി.എല്‍.എറണാകുളം എന്നിവ അര്‍ഹമായി.
മില്‍മ ഷോപ്പി ജനറല്‍ വിഭാഗത്തില്‍ എം.എം. പ്രിജിത്തും ആപ്‌കോസ് ഷോപ്പി വിഭാഗത്തില്‍ തിരുമറയൂര്‍ ആപ്‌കോസും പുരസ്‌കാരം നേടി.വിവിധസംഘങ്ങള്‍ക്കു പ്രോത്സാഹനപുരസ്‌കാരവുമുണ്ട്.28നു പെരുമ്പാവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മില്‍മ എറണാകുളം മേഖലായൂണിയന്‍ വാര്‍ഷികസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.