ഊരാളുങ്കല്‍ സംഘം മീഡിയലൈബ്രറി നിര്‍മിച്ചുനല്‍കി

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്‌ക്ലബ്ബംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനവിദ്യാര്‍ഥികള്‍ക്കുമായി ‘ശ്രീവാഗ്ഭടാനന്ദഗുരു മീഡിയ ലൈബ്രറി’ നിര്‍മിച്ചുനല്‍കി. കോഴിക്കോട് മേയര്‍ ഡോ. ബീനാാഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംഘം മാനേജിങ് ഡയറക്ടര്‍ എസ്.ഷാജു മുഖ്യാതിഥിയായി. പ്രസ്്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി. കേരളപത്രപ്രവര്‍ത്തകയൂണിയന്‍ സെക്രട്ടറി അഞ്ജനശശി, പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറര്‍ പി.വി. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.ഡിജിറ്റല്‍ വായനക്കായി ഇന്റര്‍നെറ്റ് കണക്ഷനും കമ്പ്യൂട്ടറുകളടക്കമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുമുള്ള ആധുനികലൈബ്രറിയാണു നിര്‍മിച്ചുനല്‍കിയത്.