കാലിക്കറ്റ് സിറ്റിബാങ്കിന്റെ ഡയാലിസിസ് സെന്റര്‍ മാതൃക -എം.വി. ശ്രേയാംസ്‌കുമാര്‍

moonamvazhi

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ചാലപ്പുറത്തു നടത്തുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ സഹകരണമേഖലയ്ക്കു മാതൃകയാണെന്നും അതു തുടങ്ങാന്‍ പ്രേരിപ്പിച്ച ഡോ. പി.എം. കുട്ടിയുടെ പേരുതന്നെ അതിനു നല്‍കിയത് ഉചിതമായെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. അന്തരിച്ച ഡോ. പി.എം. കുട്ടിയുടെ സ്മരണാര്‍ഥം ഡയാലിസിസ് സെന്ററിനെ ഡോ. പി.എം. കുട്ടി സ്മാരക ഡയാലിസിസ് സെന്റര്‍ എന്നു പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനര്‍നാമകരണവും ശ്രേയാംസ്‌കുമാര്‍ നിര്‍വഹിച്ചു. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് അധ്യക്ഷത വഹിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യഅനുസ്മരണപ്രഭാഷണം നടത്തി. ദേശീയ സഹകരണയൂണിയന്‍ (എന്‍.സി.യു.ഐ) ഗവേണിങ് കൗണ്‍സിലംഗവും ദേശീയ ഡെയറി ഫെഡറേഷന്‍ ഡയറക്ടറുമായ ഡോ. മംഗള്‍ജിത് റായിയെ ചടങ്ങില്‍ ആദരിച്ചു. കേരള സഹകരണമേഖല ഇന്ത്യയിലെ മറ്റിടങ്ങളിലെതില്‍നിന്നു വ്യത്യസ്തമാണെന്നും ഇത്രയേറെ സേവനങ്ങള്‍ ചെയ്യുന്ന കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് മുക്തകണ്ഠപ്രശംസ അര്‍ഹിക്കുന്നുവെന്നും മംഗള്‍ജിത്‌റായ് പറഞ്ഞു.

അഡ്വ. കെ.പി. രാമചന്ദ്രന്‍, ജി. നാരായണന്‍കുട്ടി, ഡോ. ഇയ്യാദ് മുഹമ്മദ്, പി.കെ. കൃഷ്ണനുണ്ണിരാജ, സഹകാര്‍ഭാരതി പ്രതിനിധി എന്‍. സദാനന്ദന്‍, ചാലപ്പുറം രക്ഷാസമിതി സെക്രട്ടറി സജീവന്‍, ഡയാലിസിസ് സെന്ററിലെ നെഫ്രോളജിസ്റ്റ് ഡോ. ജയമീന, അബ്ദുള്‍ അസീസ് .എ. എന്നിവര്‍ സംസാരിച്ചു.