വടകര എജുക്കേഷണല്‍ സംഘത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം

moonamvazhi
കോഴിക്കോട് ജില്ലയിലെ വടകര എജ്യുക്കേഷണല്‍ സഹകരണസംഘത്തിന്റെ സ്ഥാപനങ്ങളില്‍ വിവിധകോഴ്‌സുകളിലേക്കു പ്രവേശനം ആരംഭിച്ചതായി പ്രസിഡന്റ് അഡ്വ. സി. വല്‍സലനും സെക്രട്ടറി റീജ കെ. പ്രദീപും അറിയിച്ചു. വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, സി ടെക് വടകര, മോണ്ടിസ്സോറി  ടി.ടി.സി, സി.ഐ.ഐ.ടി. വടകര എന്നീ സ്ഥാപനങ്ങളിലാണു കോഴ്‌സുകള്‍. കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.കോം (കോഓപ്പറേഷന്‍), ബി.കോം (വിത്ത് സി.എ) , ബി.ബി.എ, ബി.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍സ്), ബി.എസ്. ഡബ്ലിയു, ബി.എ (ഇംഗ്ലീഷ് ഭാഷയും സാഹിത്യവും), ബി.എ (ജേര്‍ണലിസം ആന്റ് മാസ് കമ്മൂണിക്കേഷന്‍), എം.കോം എന്നീ കോഴ്‌സുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള സീറ്റുകളിലേക്കാണു പ്രവേശനം.
സി ടെക് വടകരയില്‍ സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, റഫ്‌റിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മൂണിക്കേഷന്‍ എന്‍ജിനിയറിങ് എന്നീ എന്‍ജിയറിങ് കോഴ്‌സുകളാണുള്ളത്.
മോണ്ടിസ്സോറി ടി.ടി.സി.യിലുള്ളതു പ്രീപ്രൈമറി ടി.ടി.സി. കോഴ്‌സാണ്.
സി.ഐ.ഐ.ടി. വടകരയില്‍ തൊഴില്‍സാധ്യതയുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളാണുള്ളത്. ഇവിടെ 100ശതമാനം പ്ലേസ്‌മെന്റ് സഹായമുണ്ടാകുമെന്നു സംഘം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍  becos.in എന്ന വെബ്‌സൈറ്റില്‍ അറിയാം. ഫോണ്‍: 944 700 7907, 0496 2523306.

Leave a Reply

Your email address will not be published.