ഊരാളുങ്കലിനു ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം സമ്മാനിച്ചു

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള (യു.എല്‍.സി.സി.എസ്) ദേശീയപാത അതോറിറ്റിയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവില്‍നിന്ന് ഏറ്റുവാങ്ങി.

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിലെ മികവിനാണു പുരസ്‌കാരം. കേരളത്തിലെ ഇരുപതില്‍പരം സ്‌ട്രെച്ചുകളില്‍ ദേശീയപാത ആറുവരിയാക്കുന്നതില്‍ മികച്ച സംഭാവനയാണ് യു.എല്‍.സി.സി.എസ്. നല്‍കിയത്.  ഭാരത്മാല പദ്ധതിയില്‍ കേരളത്തില്‍ ആദ്യം പൂര്‍ത്തിയാകുന്നത് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിക്കുന്ന തലപ്പാടി-ചെങ്കള റീച്ചാണ്.

പുരസ്‌കാരസമര്‍പ്പണച്ചടങ്ങില്‍ ദേശീയപാത അതോറിറ്റിയംഗം വെങ്കിട്ടരമണ, റീജണല്‍ ഓഫീസര്‍ ബി.എല്‍. മീണ, യു.എല്‍.സി.സി.എസ് മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, പ്രോജക്ട് മാനേജര്‍ നാരായണന്‍, ടി.കെ. കിഷോര്‍കുമാര്‍, സി.ജി.എം. റോഹന്‍ പ്രഭാകര്‍, ജനറല്‍ മാനേജര്‍ (റോഡ്‌സ്) പി. ഷൈനു എന്നിവര്‍ പങ്കെടുത്തു.