ഊരാളുങ്കലുമായി സഹകരിച്ച് ഐ.സി.എ. ഗവേഷണസമ്മേളനം

moonamvazhi
അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ (ഐ.സി.എ) സഹകരണ ഗവേഷണത്തിനായുള്ള ഏഷ്യാ-പസഫിക് കമ്മറ്റി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കോഴിക്കോട് ഐ.ഐ.എമ്മിന്റെയും സഹകരണത്തോടെ ഏഷ്യാ-പസഫിക് ഗവേഷണസമ്മേളനം നടത്തും. ഐ.സി.എ.യുടെ 18-ാം ഗവേഷണസമ്മേളനമാണിത്. അടുത്ത വ്യവസായവിപ്ലവത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക് ആണു സമ്മേളനവിഷയം. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള ഗവേഷകര്‍ ജൂണ്‍ 30നകം രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ  https://forms.iimk.ac.in/research/ica2024/paper/RegisterOnline.php വഴി സംഗ്രഹം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.icaap.coop/icaevents/18th-ica-asia-pacific-research-conference-call-papersല്‍ ലഭിക്കും.

Leave a Reply

Your email address will not be published.