സഹകാര്‍ഭാരതി ക്ഷീരസംഘത്തിനും കര്‍ഷകവ്യക്തിക്കും പുരസ്‌കാരം നല്‍കും

moonamvazhi

സഹകാര്‍ ഭാരതി കോഴിക്കോട് ജില്ലാഘടകം മലബാര്‍മേഖലയിലെ ഏറ്റവും മികച്ച ക്ഷീരസഹകരണസംഘത്തിനും ക്ഷീരകര്‍ഷകവ്യക്തിക്കും പുരസ്‌കാരം നല്‍കുമെന്നു ജില്ലാപ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍ അറിയിച്ചു. ജൂണ്‍ 29നു മൂന്നുമണിക്കു ചാലപ്പുറം കേസരിഭവനിലെ കോഴിക്കോട് ഭാരതീയവിചാരകേന്ദ്രം ഓഡിറ്റോറിയത്തില്‍ സംഘടനയുടെ ജില്ലാസമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. ക്ഷീരസംഘത്തിനുള്ള പുരസ്‌കാരം ദേശീയക്ഷീരഫെഡറേഷന്‍ ഡയറക്ടറും എന്‍.സി.യു.ഐ. ഭരണസമിതിയംഗവുമായ ഡോ. മംഗള്‍ജിത് റായും ക്ഷീരകര്‍ഷകവ്യക്തിക്കുള്ള പുരസ്‌കാരം സഹകാര്‍ഭാരതി സംസ്ഥാനസംഘടനാസെക്രട്ടറി കെ.ആര്‍. കണ്ണനും ജേതാക്കള്‍ക്കു സമ്മാനിക്കും. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 20നു വൈകിട്ട് അഞ്ചിനകംകം സഹകാര്‍ ഭാരതി കോഴിക്കോട്, സഹകാര്‍ ഭവന്‍, രണ്ടാംനില, അമൃതകൃപാ ബില്‍ഡിങ്, കൊറണേഷന്‍ തിയറ്ററിനുസമീപം, പാവമണി റോഡ്, കോഴിക്കോട് – 673002 എന്ന വിലാസത്തില്‍ ലഭിക്കണം.

സംഘത്തിനുള്ള പുരസ്‌കാരഅപേക്ഷയ്ക്ക് 500 രൂപയും കര്‍ഷകവ്യക്തിക്കുള്ള പുരസ്‌കാരഅപേക്ഷയ്ക്ക് 200 രൂപയും ഫീസുണ്ട്. ഇത് ബാങ്ക് ഓഫ് ബറോഡയുടെ ചാലപ്പുറം ശാഖയില്‍ സഹകാര്‍ഭാരതിയുടെ പേരില്‍ ഡി.ഡി.അയക്കണം. സഹകാര്‍ഭാരതിയുടെ കോഴിക്കോട് ജില്ലാഅക്കൗണ്ടില്‍ എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, യു.പി.ഐ. ട്രാന്‍സ്ഫര്‍ ആയും പണമടയ്ക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും 8089519126 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.