പറവൂര്‍ കൈത്തറിസംഘത്തിന് അവാര്‍ഡ്
ദേശീയ കൈത്തറി ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ മികച്ച കൈത്തറി സംഘത്തിനുള്ള അവാാര്‍ഡ് പറവൂര്‍ 3428-ാംനമ്പര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു ലഭിച്ചു. നെയ്യാറ്റിന്‍കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മന്ത്രി പി. രാജീവില്‍നിന്നു സംഘം പ്രസിഡന്റ് ടി.എസ്. ബേബി, സെക്രട്ടറി എം.ബി. പ്രിയദര്‍ശിനി, വൈസ്പ്രസിഡന്റ് എം.എസ്. തമ്പി, ഭരണസമിതിയംഗങ്ങളായ പി.കെ. ശശി, കെ.ഡി. ജിജി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.2018ലും സംഘത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. പ്രളയവും കോവിഡുംമൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മുടങ്ങിയ അവാര്‍ഡ് ഇത്തവണയാണു പുനരാരംഭിച്ചത്.