യാത്രയയപ്പു നല്‍കി

moonamvazhi

ഹോസ്ദുര്‍ഗ് പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്ക്

വിരമിക്കുന്ന ഹോസ്ദുര്‍ഗ് പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്ക് സെക്രട്ടറി കെ. സുകുമാരനു യാത്രയയപ്പു നല്‍കി. 1988ല്‍ ക്ലര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച് സീനിയര്‍ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്പര്‍വൈസര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍, ശാഖാമാനേജര്‍, റിക്കവറി ഓഫീസര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്നീ പദവികളിലൂടെ ഉയര്‍ന്നു സെക്രട്ടറിയായ സുകുമാരന്‍ എ.കെ.ബി.ഇ.എഫ്. ജില്ലാവൈസ്പ്രസിഡന്റും ഓള്‍കേരള പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാനഭാരവാഹിയുമാണ്. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യാത്രയയപ്പുയോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ബാങ്കുപ്രസിഡന്റ് അഡ്വ. പി.വി. സുരേഷ് അധ്യക്ഷനായിരുന്നു.
സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് സംസ്ഥാനപ്രസിഡന്റ് അഡ്വ. സി.കെ. ഷാജിമോഹന്‍, വൈസ്പ്രസിഡന്റ് കെ. നീലകണ്ഠന്‍, മുന്‍ഭരണസമിതിയംഗം പി.കെ. ഫൈസല്‍, ഓള്‍കേരള പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ. നളിനാക്ഷന്‍, കാഞ്ഞങ്ങാട് നഗരസഭാകൗണ്‍സിലര്‍മാരായ കെ.പി. സുശീല, കെ.കെ. ബാബു, കാസര്‍കോഡ്് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ. ലസിത, വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷികഗ്രാമവികസനബാങ്ക് പ്രസിഡന്റ് മുരളി പനങ്ങാട്, സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് റീജിയണല്‍ മാനേജര്‍ ടി.പി. രവിപ്രസാദ്, ഹോസ്ദുര്‍ഗ് പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് വൈസ്പ്രസിഡന്റ് അഡ്വ. മാത്യൂസ് തെരുവപ്പുഴ, അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണറ്റ് പ്രസിഡന്റ് കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കല്‍പ്പറ്റ വൈത്തിരി പ്രാഥമികസഹകരണകാര്‍ഷിക ഗാമവികസനബാങ്ക്

കല്‍പ്പറ്റ വൈത്തിരി പ്രാഥമികസഹകരണകാര്‍ഷിക ഗാമവികസനബാങ്ക് സെക്രട്ടറിസ്ഥാനത്തുനിന്നു വിരമിച്ച കെ. സച്ചിദാനന്ദനു യാത്രയയപ്പു നല്‍കി.  ടി. സിദ്ദിഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സഹകരണക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ബാങ്കിന്റെ ഉപഹാരവും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസെക്രട്ടറി എം.എന്‍. മുരളി ജീവനക്കാരുടെ ഉപഹാരവും നല്‍കി. ബാങ്കുപ്രസിഡന്റ് കെ. സുഗതന്‍ അധ്യക്ഷനായിരുന്നു. പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി, വി.വി. ബേബി, ടി.ജെ. ജോണ്‍സണ്‍, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എ. നൗഷാദ്, വൈസ്പ്രസിഡന്റ് യൂസഫ് വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.