മിനി ആന്റണിക്കു യാത്രയയപ്പ് നല്‍കി

Moonamvazhi

സര്‍വ്വീസില്‍ നിന്ന് വിരമിച്ച മിനി ആന്റണിക്ക് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സഹകരണം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, ന്യൂനപക്ഷക്ഷേമം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ കൂടി സെക്രട്ടറിയായിരുന്നു.

തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജേഷ് ജി.ആര്‍. അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉപഹാരം സമര്‍പ്പിച്ചു. സെക്രട്ടേറിയറ്റ് സാംസ്‌കാരികകാര്യ വുപ്പിലെയും, പുരാവസ്തു, പുരാരേഖ, മ്യൂസിയംമൃഗശാല വകുപ്പുകളിലെയും ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

രജിസ്‌ട്രേഷന്‍ ഐ.ജി ശ്രീധന്യ സുരേഷ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള എന്നിവരുള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു. വിരമിച്ച മ്യൂസിയം മൃഗശാലവകുപ്പ് ഡയറക്ടര്‍ അബു എസിനും പുരാരേഖവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി. ബിജുവിനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സാംസ്‌കാരികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചി നന്ദി പ്രകാശിപ്പിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.