സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് ഇന്ന് യാത്രയയപ്പ്

Moonamvazhi

മെയ് 31 നു സര്‍വീസില്‍നിന്നു വിരമിക്കുന്ന സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് മെയ് 29 നു തിരുവനന്തപുരം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ഉച്ചയ്ക്കു രണ്ടു മണിക്ക് യാത്രയയപ്പ് നല്‍കുന്നു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന യാത്രയയപ്പ് യോഗം സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി. ജോയി എം.എല്‍.എ., സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജി. ഗോപകുമാരന്‍ നായര്‍, സഹകരണസംരക്ഷണവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി എന്നിവര്‍ ആശംസ നേരും. സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് സ്വാഗതം പറയും.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.