പരിസ്ഥിതി ദിനാചരണം

Moonamvazhi

പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക്

ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനു സഹകരണവകുപ്പിന്റെ ഹരിതംസഹകരണം പരിപാടിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ എറണാകുളം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ പ്ലാവിന്‍തൈ നട്ട് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായിരുന്നു. പറവൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി ടി.എം, ഏഴിക്കര ഗ്രാമപഞ്ചായത്തുപ്രസിഡന്റ് എം.എസ്. രതീഷ്, സഹകരണഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ മാത്യു ടി.എം, കേരള വെല്‍ഫയര്‍ബോര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ ബിന്ദു, കേരള സാഹിത്യഅക്കാദമി പുരസ്‌കാരജേതാവ് പ്രൊഫ.എന്‍.ജി. ഉണ്ണിക്കൃഷ്ണന്‍, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ എന്നിവര്‍ സംസാരിച്ചു.

ഇമ്പിച്ചിബാവ സഹകരണാശുപത്രിയില്‍ പരിസ്ഥിതിദിനാചരണം

മലപ്പുറം ജില്ലയില്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സഹകരണാശുപത്രിയും അക്ഷരപ്പുരയും പരിസ്ഥിതിദിനം ആചരിച്ചു. സഹകാരിയും പ്രവാസിസംരംഭകനുമായ അഡ്വ. അബ്ദുറഹ്‌മാന്‍ തൈ നട്ടു. സൈനുദ്ദീന്‍ ബാവാഹാജി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാരി, ആശുപത്രി ചെയര്‍മാന്‍ എ. ശിവദാസന്‍, മാനേജിങ് ഡയറക്ടര്‍ ശുഹൈബ് അലി, ഡയറക്ടര്‍ ബോര്‍ഡംഗം പി.ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.