സി. ഇന്ദുചൂഡന്‍ മെമ്മോറിയല്‍ അവാര്‍ഡ് എളംകുന്നപ്പുഴ എസ്.സി/എസ്.ടി സഹകരണ സംഘത്തിന് സമ്മാനിച്ചു

moonamvazhi

കൊച്ചി ഡിവിഷന്‍ എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും ദീര്‍ഘകാലം പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന സി. ഇന്ദുചൂഡന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് എളംകുന്നപ്പുഴ എസ്.സി/ എസ്.ടി സര്‍വീസ് സഹകരണ സംഘത്തിന് ലഭിച്ചു. എറണാകുളം ജില്ലയില്‍ 2022- 23 വര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് അവാര്‍ഡ്.

പ്രശസ്തിപത്രവും 10000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. ഫാക്ട് ചീഫ് ജനറല്‍ മാനേജര്‍ എം.മോഹന്‍ ചന്ദ്രനില്‍ നിന്ന് സംഘം പ്രസിഡണ്ട് ടി.സി.ചന്ദ്രന്‍, സെക്രട്ടറിഎം.കെ.സെല്‍വരാജ്, കമ്മിറ്റി അംഗങ്ങളായ പി.ബി. രാജേഷ്, കെ.എസ്. സുനില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വി.എ.വിജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

1972 ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മത്സ്യ തൊളിലാളികളും കര്‍ഷക തൊഴിലാളികളും ഉള്‍പ്പടെയുളള ആളുകളുടെ ഉന്നമനത്തിനു വേണ്ടിയാണ് സംഘം പ്രവര്‍ത്തനം തുടങ്ങിയത്. 15 കോടി രൂപ സംഘത്തിന് നിക്ഷേപമായുണ്ട്. 196 സ്വാശ്രയ ഗ്രൂപ്പുകളുണ്ട്.സൂപ്പര്‍മാര്‍ക്കറ്റും പന്തല്‍ യൂണിറ്റും ഏക്കറില്‍ വരുന്ന മത്സ്യകാപ്പും സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.