നാടെങ്ങും സഹകരണദിനാഘോഷം

moonamvazhi
സഹകരണമേകുന്നു സകലര്‍ക്കുമൊരുനല്ല ഭാവി എന്ന മുദ്രാവാക്യത്തിന്റെ സത്ത ഉള്‍ക്കൊണ്ട് കേരളത്തിലും സഹകരണസ്ഥാപനങ്ങള്‍ ജൂലൈ ആറ് ശനിയാഴ്ച അന്താരാഷ്ട്രസഹകരണദിനം ആചരിച്ചു. പതാകഉയര്‍ത്തല്‍, സഹകരണപ്രതിജ്ഞയെടുക്കല്‍ എന്നിവയോടെയായിരുന്നു ചടങ്ങുകള്‍. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ കോട്ടയത്തു നിര്‍വഹിച്ചു. സഹകരണമികവിനുള്ള പുരസ്‌കാരങ്ങളും നല്‍കി. സഹകരണദിനാഘോഷത്തിന്റെ ഭാഗമായി കേരളബാങ്ക് വ്യാപാരമിത്ര എന്ന പുതിയ വായ്പാപദ്ധതി തുടങ്ങി.
കേരളാബാങ്ക്
തിരുവനന്തപുരത്ത് കേരളബാങ്ക് ആസ്ഥാനത്തു വൈസ്പ്രസിഡന്റ് എം.കെ. കണ്ണന്‍ പതാക ഉയര്‍ത്തി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ സഹകരണസന്ദേശം നല്‍കി. ചീഫ്ജനറല്‍മാനേജര്‍മാരും മറ്റ് ഉന്നതോദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
സഹകരണദിനത്തോടനുബന്ധിച്ചു സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോ വ്യാപാരമിത്ര എന്ന പുതിയ വായ്പാപദ്ധതി പ്രഖ്യാപിച്ചു. വി. ശോഭാകുമാരി എന്ന സംരംഭകയ്ക്ക് ആദ്യ വായ്പ കൈമാറി. ചീഫ് ജനറല്‍ മാനേജര്‍മാരായ റോയ് എബ്രഹാം, രാജേഷ് എ.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളബാങ്ക് തൃശ്ശൂര്‍ മെയിന്‍ ശാഖയില്‍ തൃശ്ശൂര്‍ ജില്ലാസഹകരണബാങ്ക് മുന്‍പ്രസിഡന്റ് അബ്ദുള്‍സലാം പതാക ഉയര്‍ത്തി. പ്രതിജ്ഞയ്ക്കുശേഷം വ്യാപാര്‍മിത്ര വായ്പ ലോഞ്ച് ചെയ്തു.
കേരളബാങ്ക് എറണാകുളം ഓഫീസില്‍ മാനേജ്‌മെന്റ് ബോര്‍ഡംഗം അഡ്വ. വി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റെ ജനറല്‍ മാനേജര്‍ സജിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചെക്യാട് ബാങ്ക്
ചെക്യാട് സര്‍വീസ് സഹകരണബാങ്ക് ആസ്ഥാനത്ത് പ്രസിഡന്റ് പി. സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. ഭരണസമിതിയംഗം കെ.പി. മോഹന്‍ദാസ് അധ്യക്ഷനായി. സെക്രട്ടറി കെ. ഷാനിഷ്‌കുമാര്‍, കെ. സ്മിത എന്നിവര്‍ സംസാരിച്ചു.
പാറക്കടവ് ശാഖയില്‍ ഭരണസമിതിയംഗം പി. പ്രമോദും ജാതിയേരി ശാഖയില്‍ ഭരണസമിതിയംഗം പി.കെ. സൗമ്യയും കുറവന്തേരി ശാഖയില്‍ ഭരണസമിതിയംഗം കെ. കുഞ്ഞബ്ദുള്ളയും പതാക ഉയര്‍ത്തി.
താമരശ്ശേരി താലൂക്ക് സര്‍ക്കിള്‍ സഹകരണയൂണിയന്‍
താമരശ്ശേരി താലൂക്ക് സര്‍ക്കിള്‍ സഹകരണയൂണിയന്‍ കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ സഹകരണദിനാഘോഷം പുതുപ്പാടി സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റ് കെ.സി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബാങ്കുപ്രസിഡന്റ് ഒ.പി. റഷീദ് സംസാരിച്ചു. പ്രശാന്ത് വര്‍മ സെമിനാര്‍ നയിച്ചു. താലൂക്കിലെ സഹകാരികളും വകുപ്പുദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
പി.എം.എസ്.സി.ബാങ്ക്
എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ (പി.എം.എസ്.സി) ബാങ്കില്‍ പ്രസിഡന്റ് കെ.പി. ശെല്‍വന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി കെ.എം. നജ്മ സഹകരണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ്പ്രസിഡന്റ് കെ. സുരേഷ്, മറ്റുഭരണസമിതിയംഗങ്ങളായ എ.എം. ഷെരീഫ്, സി.ആര്‍. ബിജു, ഹേമ ടീച്ചര്‍, സതി ടീച്ചര്‍, വി.ജെ. തങ്കച്ചന്‍ എന്നിവരും ജീവനക്കാരും പങ്കെടുത്തു.
ഒക്കല്‍ ബാങ്ക്
ഒക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ വൈസ്പ്രസിഡന്റ് കെ.പി. ലാലു പതാക ഉയര്‍ത്തി. ഭരണസമിതിയംഗം കെ.ഡി. ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണകുന്നം ബാങ്ക്
മണകുന്നം വില്ലേജ് സഹകരണബാങ്കില്‍ പ്രസിഡന്റ് കെ.ആര്‍. ബൈജു പതാകയുയര്‍ത്തി. ഭരണസമിതിയംഗങ്ങളായ സി.ജി. പ്രകാശന്‍, സുലേഖാശിവദാസന്‍, കലാവതി, സെക്രട്ടറി സിന്ധുബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പള്ളിയാക്കല്‍ ബാങ്ക്
പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ നടന്ന പതാകയുയര്‍ത്തല്‍ ചടങ്ങില്‍ ഭരണസമിതിയംഗം രേണുക, ഷിനോജ്കുമാര്‍ പി.എസ്, പ്രതാപന്‍, വര്‍ഗീസ് എം.വി തുടങ്ങിയവര്‍ പങ്കെടുത്തു.
കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ 
കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണയൂണിയന്റെ സഹകരണദിനാഘോഷം ചെയര്‍മാന്‍ ടി.എസ്. ഷണ്‍മുഖദാസ് ഉദ്ഘാടനം ചെയ്തു.
വെണ്ണല സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റ് എ.എന്‍. സന്തോഷ് അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാര്‍ സുബീഷ് ബാബു, ഇടപ്പള്ളി സഹകരണബാങ്കുപ്രസിഡന്റ് പി.എച്ച്. ഷാഹുല്‍ഹമീദ്, ആമ്പല്ലൂര്‍ ജനതാസഹകരണബാങ്കുപ്രസിഡന്റ് ടി.കെ. മോഹനന്‍, അയ്യനാട് സഹകരണബാങ്കുപ്രസിഡന്റ് കെ.ടി. എല്‍ദോ, സര്‍ക്കിള്‍ സഹകരണയൂണിയന്‍ അംഗങ്ങളായ ടി. മായാദേവി, പി.കെ. സുധീര്‍, കെ.സി.ഇ.യു.സംസ്ഥാനകമ്മറ്റിയംഗം സി.പി. അനില്‍ എന്നിവര്‍ സംസാരിച്ചു.
എടവിലങ്ങ് ബാങ്ക്
എടവിലങ്ങ്‌സര്‍വീസ് സഹകരണബാങ്കില്‍ പ്രസിഡന്റ് സി.എം. പ്രേമാനന്ദ് പതാക ഉയര്‍ത്തി.
മാഞ്ഞാലി ബാങ്ക്
മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കില്‍ പ്രസിഡന്റ് പി.എ. സക്കീര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ടി.ബി. ദേവദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ്പ്രസിഡന്റ് എ.എം. അബ്ദുല്‍സലാം അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ കെ.എ. അബ്ദുള്‍ഗഫൂര്‍, ഷാജിതനിസ്സാര്‍, രമാസുകുമാരന്‍, ഫൗസിയാമുജീബ്, ശ്രുതി എന്നിവര്‍ സംസാരിച്ചു.
ഇടപ്പള്ളി ബാങ്ക്
ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്കില്‍ പ്രസിഡന്റ് എ.വി. ശ്രീകുമാര്‍ പതാക ഉയര്‍ത്തി സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എസ്. ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇടപ്പളളി സര്‍വീസ് സഹകരണബാങ്കില്‍ (നമ്പര്‍ 328) പ്രസിഡന്റ് പി.എച്ച്. ഷാഹുല്‍ഹമീദ് പതാക ഉയര്‍ത്തി. സെക്രട്ടറി ബി.ആര്‍. ഗോപകുമാര്‍ അധ്യക്ഷനായി. സി.കെ. മണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇടപ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ (നമ്പര്‍ 2788) പ്രസിഡന്റ് പി.എ. അബ്ദുള്‍സമദ് പതാക ഉയര്‍ത്തി. എന്‍.വി. രാജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വെണ്ണലബാങ്ക്
വെണ്ണല സര്‍വീസ് സഹകരണബാങ്കില്‍ പ്രസിഡന്റ് എ.എന്‍. സന്തോഷ് പതാക ഉയര്‍ത്തി. സെക്രട്ടറി ടി.എസ്. ഹരി അധ്യക്ഷനായി. ടി.സി. ഹരിപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൂണിത്തുറ ബാങ്ക്
പൂണിത്തുറ സര്‍വീസ് സഹകരണബാങ്കില്‍ പ്രസിഡന്റ് ബി. അനില്‍കുമാര്‍ പതാക ഉയര്‍ത്തി. ഇ.കെ. സന്തോഷ് അധ്യക്ഷനായി. ടി.വി. വിശ്വംഭരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചേരാനല്ലൂര്‍ ബാങ്ക്
ചേരാനല്ലൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ ഭരണസമിതിയംഗം പി.ഇസെഡ്. സുള്‍ഫി പതാക ഉയര്‍ത്തി സെക്രട്ടറി കെ.ഡി. ദീപ അധ്യക്ഷയായി.
ഷോപ്‌സ്-എസ്റ്റാബ്ലിഷ്‌മെന്റ് സംഘം
എറണാകുളംജില്ലാ ഷോപ്‌സ് അന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സഹകരണസംഘത്തില്‍ പ്രസിഡന്റ് പി.ബി. വല്‍സലന്‍ പതാക ഉയര്‍ത്തി. പി.ബി. സുധീര്‍ അധ്യക്ഷനായി. ഷാജി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തമ്മനം ബാങ്ക്
തമ്മനം സര്‍വീസ് സഹകരണബാങ്കില്‍ സെക്രട്ടറി ബിനു ആന്റണി പതാക ഉയര്‍ത്തി. ടി.ആര്‍. അജയന്‍ അധ്യക്ഷനായി.
ഷണ്‍മുഖപുരം ബാങ്ക്
ഷണ്‍മുഖപുരം സര്‍വീസ് സഹകരണബാങ്കില്‍ സെക്രട്ടറി നിഷ കെ. പുരുഷോത്തമന്‍ പതാക ഉയര്‍ത്തി. കെ.എസ്. മിനി അധ്യക്ഷയായി.

Leave a Reply

Your email address will not be published.