കണ്ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

moonamvazhi

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് (കെ.സി.യു.ബി) പ്രഥമപ്രസിഡന്റ് സി. കരുണാകരന്റെ ഓര്‍മയ്ക്കായുള്ള വിദ്യാഭ്യാസ അവാര്‍ഡ് 2024ന് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ 2024 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസോ 90 ശതമാനം മാര്‍ക്കോ നേടിയവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അംഗനമ്പര്‍, ഫോണ്‍നമ്പര്‍ എന്നിവ സഹിതം താവക്കരയിലെ ബാങ്ക് ആസ്ഥാനത്ത് ഓഗസ്റ്റ് 20നകം അപേക്ഷ നല്‍കണം. ഫോണ്‍: http://04972703215, 9895189465.