കേരളദിനേശിന്റെ ഓണക്കിറ്റ് വിപണിയില്‍

moonamvazhi
കണ്ണൂര്‍ ആസ്ഥാനമായുള്ള കേരളദിനേശ്ബീഡി കേന്ദ്ര തൊഴിലാളി സഹകരണസംഘത്തിന്റെ (കേരള ദിനേശ്) ദിനേശ്ഫുഡ്‌സ് സമൃദ്ധി ഓണക്കിറ്റ് വിപണിയിലിറക്കി. ദിനേശ് ഓണം നല്ലോണം ആസ്വദിച്ചോണം എന്ന ലേബലിലുളള കിറ്റില്‍ 26 ഉത്പന്നങ്ങള്‍ ഉണ്ട്. 1301 രൂപയുടെ ഓണക്കിറ്റ് 999രൂപയ്ക്കാണു നല്‍കുന്നത്. ബിരിയാണി അരി (ഒരുകിലോ) അല്ലെങ്കില്‍ മട്ട അരി (രണ്ടുകിലോ), പ്രഥമന്‍കിറ്റ് (650ഗ്രാം), പുട്ടുപൊടി, റവ (അരക്കിലോ വീതം), കടല, തുവരപ്പരിപ്പ് (250 ഗ്രാം വീതം), അച്ചാര്‍, തേങ്ങാപ്പാല്‍ (200ഗ്രാം വീതം), കടുക്, പുളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍മസാല, ചിക്കന്‍മസാല, രസംമിക്‌സ്, ചായപ്പൊടി, ഉപ്പേരി (100ഗ്രാം വീതം), ജീരകം, നെയ്യ് (50ഗ്രാംവീതം), കായം (25 ഗ്രാം), കായ്മുളക് (30ഗ്രാം), ബിരിയാണിമസാല (5ഗ്രാം), വെളിച്ചെണ്ണ (അരലിറ്റര്‍), ഗോതമ്പുപൊടി (ഒരുകിലോ), പപ്പടം (ഒരുപാക്കറ്റ്)എന്നിവ കിറ്റിലുണ്ട്.
ഓരോ കിറ്റിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. നറുക്കെടുത്തു പിന്നീടു സമ്മാനങ്ങള്‍ നല്‍കും. റബ്‌കോ ഡൈനിങ് ടേബിള്‍ വിത്ത് ചെയര്‍ ആണ് ഒന്നാംസമ്മാനം. റബ്‌കോ ദിവാന്‍കോട്ട് ആണു രണ്ടാംസമ്മ്ാനം. റബ്‌കോ മാട്രസ് ആണു മൂന്നാംസമ്മാനം. നാലാംസമ്മാനം നാലുപേര്‍ക്കു കിട്ടും. ദിനേശ് ഓണക്കിറ്റ് ആണു നാലാംസമ്മാനം. അഞ്ചാംസമ്മാനം അഞ്ചുപേര്‍ക്കു ദിനേശ് പായസക്കിറ്റാണ്. പ്രശസ്തനടന്‍ സന്തോഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ് പി.പി. ദിവ്യക്ക് ഓണക്കിറ്റു നല്‍കിയാണ് കിറ്റ് വിപണനം ഉദ്ഘാടനം ചെയ്തത്. ബംഗളൂരുവിലും കേരളദിനേശിന്റെ ഉത്പന്നങ്ങളും സമൃദ്ധി ഓണക്കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ കഴിഞ്ഞദിവസം ഇതിന്റെ വിപണനം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.