കോലിയക്കോടിന് കോഴിക്കോട്ട് സ്വീകരണം
മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം നേടിയ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർക്ക് കോഴിക്കോട്ടെ ഇ.എം.എസ്. സ്മാരക സഹകരണ പരിശീലന കോളേജിൽ സ്വീകരണം നൽകി.
മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം കെ.കെ. ലതിക അധ്യക്ഷയായി. യൂണിയൻ ഭരണസമിതി അംഗം എൻ. കെ. രാമചന്ദ്രൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ.എം.ഷീജ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.പി.ശ്രീധരൻ, സി.ഹിഷാം, അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ എ.വി. ശശികുമാർ സ്വാഗതവും പ്രിൻസിപ്പൽ പി.കെ. ബിന്ദു നന്ദിയും പറഞ്ഞു.