തലശ്ശേരി സഹകരണ നഴ്‌സിങ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം

moonamvazhi
കേരള സഹകരണ ആശുപത്രി ഫെഡറേഷന്റെ കീഴില്‍ തലശ്ശേരി നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി നഴ്‌സിങ് കോളേജില്‍ ബി.എസ്.സി(നഴ്‌സിങ്), എം.എസ്.സി(നഴ്‌സിങ്) കോഴ്‌സുകളിലേക്കും കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ബി.പി.ടി, ബി.എസ്.സി(എം.എല്‍.ടി), ബി.എസ്.സി (മെഡിക്കല്‍ ബയോകെമിസ്ട്രി), ബി.എസ്.സി (മെഡിക്കല്‍ മൈക്രോബയോളജി), എം.പി.ടി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ.

സയന്‍സ് വിഷയങ്ങളില്‍ 50%മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്കു നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എം.എസ്.സി-നഴ്‌സിങ്ങിന് മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, പീഡിയാട്രിക് നഴ്‌സിങ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജിക്കല്‍ നഴ്‌സിങ് എന്നീ സ്‌പെഷ്യാലിറ്റികളുണ്ട്. ആറു മെരിറ്റ് സീറ്റുകളും ആറു മാനേജ്‌മെന്റ് സീറ്റുകളുമാണ് ഇതിനുള്ളത്. 55%മാര്‍ക്കോടെയുള്ള നാലുവര്‍ഷ ബി.എസ്.സി(നഴ്‌സിങ്) ആണ് അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത. കേരള നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സും മിഡ് വൈഫും ആയിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമോ ഇന്റേണ്‍ഷിപ്പോ കഴിഞ്ഞിരിക്കുകയുംവേണം.

50%മാര്‍ക്കോടെ ബി.പി.ടി. ജയിച്ചവര്‍ക്ക് എം.പി.ടി.ക്ക് അപേക്ഷിക്കാം. മസ്‌കുലോസ്‌കലെറ്റല്‍, സ്‌പോര്‍ട്‌സ്, കാര്‍ഡിയോറെസ്പിറേറ്ററി, ന്യൂറോ എന്നീ സ്‌പെഷ്യലൈസേഷനുകളുണ്ട്.
ബി.എസ്.സി-നഴ്‌സിങ് കോഴ്‌സുകളുടെ അപേക്ഷ www.collegeofnursingthalassery.com എന്ന വെബ്‌സൈറ്റിലും പാരാമെഡിക്കല്‍ കോഴ്‌സുകളുടേത് www.cihsthalassery.com  എന്ന വെബ്‌സൈറ്റിലുമാണു സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസും ഓണ്‍ലൈനായി അടക്കണം.
എം.എസ്.സി (നഴ്‌സിങ്), എം.പി.ടി. കോഴ്‌സുകള്‍ക്ക് 1200രൂപയാണ് അപേക്ഷാഫീസ്. മറ്റുകോഴ്‌സുകള്‍ക്ക് 1000രൂപയും.
ബി.എസ്.സി-നഴ്‌സിങ്ങിന് ജൂലൈ 12വരെയും, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കു 15 വരെയും, എം.എസ്.സി(നഴ്‌സിങ്)ക്ക് ഓഗസ്റ്റ് മൂന്നുവരെയും അപേക്ഷിക്കാം.
ഫോണ്‍ 0490 2351501, 0490 2351535, 0490 2350338, 7012126354, 6282390077.