ഉദ്യോഗക്കയറ്റ തസ്തികകളിലേക്കു സഹകരണ പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു
കേരളസഹകരണനിയമം ചട്ടം 185 (5) പ്രകാരം ഉദ്യോഗക്കയറ്റ തസ്തികകളിലേക്കുള്ള യോഗ്യതാനിര്‍ണയപരീക്ഷയ്ക്ക് ബന്ധപ്പെട്ട ഫീഡര്‍ കാറ്റഗറികളിലും അവയ്ക്കു തൊട്ടുതാഴെയുള്ള തസ്തികകളിലുമുള്ളവരില്‍നിന്നു സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍/അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ഫിനാന്‍സ് മാനേജര്‍ ഒന്നും രണ്ടും/ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് മാനേജര്‍/ കോര്‍ ഫാക്കല്‍റ്റി, റീജിയണല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ ഉദ്യോഗക്കയറ്റതസ്തികകള്‍ക്കായുള്ളതാണു വിജ്ഞാപനം. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. 1500 രൂപയാണു ഫീസ്. ഓഗസ്റ്റ് 31 നകം അപേക്ഷിക്കണം. വിജ്ഞാപനം ഇതോടൊപ്പം: Circular