മൂന്നാംവഴി സഹകരണമാസികയുടെ 81-ാം ലക്കം പുറത്തിറങ്ങി

moonamvazhi

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ 81-ാം ലക്കം പുറത്തിറങ്ങി.
ഒരു രാജ്യം, ഒറ്റ സഹകരണശൃംഖല എന്ന ലക്ഷ്യത്തിലേക്കാണു കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത് എന്നു വ്യക്തമാക്കുന്നു ഈ ലക്കത്തിലെ കവര്‍‌സ്റ്റോറി ( സഹകരണത്തില്‍ കേന്ദ്രത്തിനു പഴയ ലക്ഷ്യം, പുതിയ ദൗത്യം- കെ. സിദ്ധാര്‍ഥന്‍ ). നികുതിയിളവോ കേന്ദ്ര ധനമന്ത്രിയുടെ സമ്മാനം? ( കിരണ്‍ വാസു ), സോഫ്റ്റ്‌വെയര്‍ ഏകീകരണത്തില്‍ പേടിക്കേണ്ടതുണ്ട് ( ജ്യോതികുമാര്‍ ചാമക്കാല ), സദ്ഭാവിയുടെ മന്ത്രവുമായി സഹകരണദിനം, ഫ്രാന്‍സിലെ ചെലവു കുറഞ്ഞ ഭവനപദ്ധതി ( വി.എന്‍. പ്രസന്നന്‍ ), ഇവര്‍ കാലത്തിനപ്പുറം സഹകരണത്തെ കണ്ടവര്‍ ( സംഘങ്ങള്‍ക്ക് ക്ലാസിഫിക്കേഷന്‍, ജീവനക്കാര്‍ക്ക് ഏകീകൃത ശമ്പളവ്യവസ്ഥ തുടങ്ങിയ നിര്‍ദേശങ്ങള്‍ 1967 ല്‍ നിയമസഭയില്‍ ഉന്നയിച്ച വി. കുട്ടിക്കൃഷ്ണന്‍ നായര്‍, സി.ബി.സി. വാരിയര്‍ എന്നിവരുടെ നിയമസഭാപ്രസംഗത്തിന്റെ പൂര്‍ണരൂപം ‘ സഹകരണത്തിന്റെ സഭാരേഖകള്‍ ‘ എന്ന പംക്തിയില്‍ ) എന്നീ ലേഖനങ്ങളും പുണെ ബാങ്ക്- കരുത്തുറ്റ ജില്ലാ സഹകരണബാങ്ക് ( ബി.പി. പിള്ള ), ചരിത്രം കുറിച്ച് ചോറോട് ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റുഡന്‍സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തിലുണ്ട്.