സഹകരണ ബാങ്കുകളില്‍ ഡിജിറ്റല്‍ വത്കരണം നടത്തണം: കേന്ദ്രമന്ത്രി

moonamvazhi

സാധാരണ ജനങ്ങള്‍ ഏറെ ആശ്രയിച്ച് വരുന്ന സഹകരണ ബാങ്കുകളില്‍ കേന്ദ്ര സഹായത്തോടെ ഡിജിറ്റല്‍ വത്കരണം നടത്തണമെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശോഭാകരംദലാജെ പറഞ്ഞു. കാസര്‍കോട് കുമ്പള മംഗല്‍പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ചെറുഗോളിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ വിശ്വാസത്തിന് കോട്ടംത്തട്ടാതെ മുന്നേറുന്ന മംഗലപാടി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകപരമാണെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സുവനീര്‍ പ്രകാശനം കാംപ്‌കോ പ്രസിഡന്റ് കിശോര്‍ കുമാര്‍കൊഡ്ഗിയും ലോക്കര്‍ ഉദ്ഘാടനം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) ബി.ചന്ദ്രനും, പലിശരഹിത വായ്പയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. നാഗേശും, യോഗ ഹാളിന്റെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് തന്ത്രി കുണ്ടാറും നിര്‍വഹിച്ചു.

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍, ടി.എ.ലത, കെ.പി. പ്രേംകുമാര്‍, പി.ബാലസുബ്രഹ്മണ്യ, കെ.ആര്‍ ജയാനന്ദ, രേവതി കമലക്ഷ, എ.സുനില്‍ കുമാര്‍, പി.കെ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!