സജന്‍ ആര്‍. ചന്ദ്രന്‍ എന്‍ഡോവ്‌മെന്റ് ഇന്‍സാഫ് സിബിലിന്

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് മാനേജറായിരിക്കെ അന്തരിച്ച സജന്‍ ആര്‍. ചന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന് ഇന്‍സാഫ് സിബില്‍ അര്‍ഹനായി. സമൂഹത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്.


സജന്‍ ആര്‍. ചന്ദ്രന്റെ ആറാം ചരമവാര്‍ഷിക ദിനാചരണവും എന്‍ഡോവ്‌മെന്റ് വിതരണവും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്നു.

ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി സിബിലിന് എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു. ചടങ്ങില്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് സുധീഷ് എം. അധ്യക്ഷത വഹിച്ചു. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ്, ബാങ്ക് ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണി, അസി. ജറല്‍ മാനേജര്‍ രാഗേഷ് .കെ., ചീഫ് അക്കൗണ്ടന്റ് സിന്ധു പി.എം. അഷ്‌റഫ് മണക്കടവ്, പി.പി. ഫൗസിയ, കെ.പി.ബഷീര്‍ എന്നിര്‍ സംസാരിച്ചു. രജിത്ത് കുമാര്‍ പി. സ്വാഗതവും ബിനുഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!