കണയന്നൂര്‍ കാര്‍ഷികബാങ്ക് ‘എനിക്കുമുണ്ടൊരു കുഞ്ഞാട് ‘ പദ്ധതി തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കണയന്നൂര്‍ സഹകരണകാര്‍ഷിക ഗ്രാമവികസനബാങ്ക് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ‘ഹരിതം സഹകരണം: എനിക്കുമുണ്ടൊരു കുഞ്ഞാട്’ പദ്ധതി തുടങ്ങി. കളമശ്ശേരി സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. റിയാസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. ബിജു, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എന്‍.യു. ജോണ്‍കുട്ടി, എം.ഐ. അബ്ദുള്‍റഹീം, പി.ടി.എ. നിര്‍വാഹകസമിതിയംഗം കെ.ബി. സുലൈമാന്‍, ബാങ്ക് സെക്രട്ടറി സന്ധ്യ.ആര്‍. മേനോന്‍ എന്നിവര്‍ സംസാരിച്ചു.

മന്ത്രി പി. രാജീവ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘   കൃഷിക്കൊപ്പം കളമശ്ശേരി ‘  പദ്ധതിയുമായി ചേര്‍ന്നാണിതു നടപ്പാക്കുന്നത്. സ്‌കൂളിലെ 15 കുട്ടികള്‍ക്കു സൗജന്യമായി ആട്ടിന്‍കുട്ടികളെ നല്‍കി. ഈ വിദ്യാര്‍ഥികള്‍ ആടിന്റെ ആദ്യപ്രസവത്തിലുള്ള ഒരു ആട്ടിന്‍കുട്ടിയെ തിരികെ സ്‌കൂളില്‍ നല്‍കണം. അതിനെ അര്‍ഹരായ മറ്റു കുട്ടികള്‍ക്കു സൗജന്യമായി നല്‍കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!