മലബാറിലെ ക്ഷീരകർഷകർക്ക് മാർച്ചിൽ ഏഴ് രൂപ അധികം ലഭിക്കും 

moonamvazhi

* ഈ മാസം കൂടിയ അധിക വില 1.50 രൂപ

* മാർച്ചിൽ കർഷകന് ഒരു ലിറ്റർ പാലിന് 52.45 രൂപ കിട്ടും.

 

മലബാറിലെ ക്ഷീരകർഷകർക്ക് മാർച്ചിൽ ഏഴ് രൂപ അധിക വിലയായി ലഭിക്കും. ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങളുടെ ഭാഗമായി ക്ഷീരകർഷകർക്ക് വീണ്ടും ലിറ്ററിന് 1.50 രൂപ അധിക വിലയായി പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ 31 വരെ മേഖലാ യൂണിയന് നൽകുന്ന പാലിനാണ് ലിറ്ററിന് 1.50 രൂപ ചാർട്ട് വിലയേക്കാൾ അധികമായി നൽകുക.

മുൻപ് പ്രഖ്യാപിച്ച അധികവില ഉൾപ്പടെ മാർച്ചിൽ ക്ഷീരകർഷകർക്ക് ഒരു ലിറ്ററിന് ഏഴ് രൂപ അധികവിലയായി ലഭിക്കും. ജനുവരിയിൽ 1.50 രൂപയും മാർച്ചിൽ നാല് രൂപയും അധിക വിലയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ മാർച്ചിൽ കർഷകന് ഒരു ലിറ്റർ പാലിന് 52.45 രൂപ ലഭിക്കും.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിൽ പാലളക്കുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ കർഷകർക്കായി മൂന്ന് കോടി രൂപയുടെ ധനസഹായം ഇതുവഴി കിട്ടും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!