പള്ളിയാക്കല്‍ സ്വാശ്രയസംഘങ്ങളുടെ വാര്‍ഷികം

moonamvazhi

എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ സ്വാശ്രയസംഘങ്ങളുടെ 23-ാം വാര്‍ഷികസമ്മേളനം കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്തു പ്രസിഡന്റ് കെ.ഡി. വിന്‍സന്റ് മുഖ്യപ്രഭാഷണം നടത്തി. എം.പി. വിജയന്‍, പഞ്ചായത്തംഗങ്ങളായ എം.ബി. ചന്ദ്രബോസ്, രമാദേവി ഉണ്ണിക്കൃഷ്ണന്‍, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കൃഷിസഹകരണസ്വാശ്രയഗ്രൂപ്പുകളുടെ സംയുക്തസമ്മേളനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു.

വാര്‍ഷികാഘോഷസമാപനം മുന്‍മന്ത്രി എസ്. ശര്‍മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം. രാജഗോപാല്‍ ലോഗോ പ്രകാശനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും സഹകരണസംഘം അസി. രജിസ്ട്രാര്‍ ടി.എം. ഷാജിത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഭരണസമിതിയംഗം എം.പി. വിജയന്‍, സെക്രട്ടറി. വിവി. സനില്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!