ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്

moonamvazhi

സഹകരണ സംഘങ്ങളിലേക്കും ബാങ്കുകളിലേക്കുമുള്ള പരീക്ഷ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നു. സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന പരീക്ഷകളാണ് പുതിയ രീതിയിലേക്ക് മാറുന്നത്. ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് ആദ്യ പരീക്ഷ നടക്കുന്നത്.

501 അപേക്ഷകര്‍ക്കാണ് ആദ്യ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരത്ത് പപ്പനംകോട് ശ്രീചിത്ര എന്‍ജിനീയിങ് കോളേജ്, എറണാകുളം കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജീനിയറിങ്, കണ്ണൂര്‍ പറശ്ശിനിക്കടവ് ഗവ. എന്‍ജിനീയിറങ് കോളേജ്, എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍.

തിരുവനന്തപുരത്ത് 111, എറണാകുളം 226, കണ്ണൂരില്‍ 164 പേരാണ് പരീക്ഷ എഴുതുന്നത്. അഭിമുഖത്തിന്റെ മാര്‍ക്ക് കൂടി ചേര്‍ത്താകും റാങ്ക് പട്ടിക തയ്യാറാക്കും. ആദ്യ പരീക്ഷയുടെ വിജയം അടിസ്ഥാനമാക്കി കൂടുതല്‍ പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി ബോര്‍ഡ് അറിയിച്ചു.