റെയ്ഡ്‌കോയില്‍ സൗജന്യസര്‍വീസ് ക്യാമ്പ്

moonamvazhi
റീജണല്‍ അഗ്രോഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് (റെയ്ഡ്‌കോ) എറണാകുളം ജില്ലയിലെ പിറവംശാഖയില്‍ ജൂണ്‍ 28നു സൗജന്യസര്‍വീസ് ക്യാമ്പ് നടത്തും. സ്‌പ്രേയറുകള്‍, ബ്രഷ്‌കട്ടറുകള്‍ എന്നിവയാണു സര്‍വീസ് ചെയ്യുക. എസ്.എം.എ.എം പദ്ധതിയില്‍ കാര്‍ഷികയന്ത്രങ്ങള്‍ക്കു സബ്‌സിഡി കിട്ടാനുള്ള സൗജന്യഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ഷകര്‍ ഫോട്ടോ ഐ.ഡി, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പണമടച്ചരസീത് തുടങ്ങിയ രേഖകള്‍ കൊണ്ടുവരണം. ക്യാമ്പിനോടനുബന്ധിച്ചു കാര്‍ഷികയന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും. ഫോണ്‍: 944 600 5806, 944 600 5849.

Leave a Reply

Your email address will not be published.