സഹകരണവാരം ഉദ്ഘാടനം കളമശ്ശേരിയില്‍

moonamvazhi

അഖിലേന്ത്യാസഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതലഉദ്ഘാടനം നവംബര്‍ 14ന് കളമശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്നുമുതല്‍ 20വരെ ആഘോഷമുണ്ടാവും. 20നു മലപ്പുറത്താണു സമാപനം. ഉദ്ഘാടനത്തില്‍ തിരുവനന്തപുരംമുതല്‍ എറണാകുളംവരെയുള്ള 36സര്‍ക്കിളുകളും സമാപനത്തില്‍ തൃശ്ശൂര്‍മുതല്‍ കാസര്‍കോഡ് വരെയുള്ള സര്‍ക്കിളുകളും പങ്കെടുക്കും.


സ്വാഗതസംഘം രൂപവത്കരിച്ചു. എറണാകുളം ജില്ലാപഞ്ചായത്തുപ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസര്‍ക്കിള്‍ സഹകരണയൂണിയനംഗം വി.എം. ശശികുമാര്‍ അധ്യക്ഷനായി. സംസ്ഥാനസഹകരണയൂണിയന്‍ അഡീഷണല്‍ സെക്രട്ടറി എം.പി. രജിത്കുമാര്‍, അഡ്വ. പുഷ്പാദാസ്, പി.എം. ഇസ്മായില്‍, എം.ടി. ജയന്‍, അജയ്തറയില്‍, ടി.എസ്. ഷണ്‍മുഖദാസ്, ടി.സി.ഷിബു, കെ.പി. ബേബി, ബിന്ദുമേനോന്‍, ജോസാല്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.