സി.ഇ.ഒ. കാസര്‍കോട്ട് അംഗത്വപ്രചാരണ പര്യടനം നടത്തി
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ.) സംസ്ഥാനതല അംഗത്വപ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട്ജില്ലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന പര്യടനം സമാപിച്ചു. കാസര്‍കോട്ട് അംഗത്വവിതരണം മര്‍ച്ചന്റ്‌സ് സഹകരണസംഘം ജീവനക്കാരന്‍ എം. ഷഹനാസിന് അംഗത്വം നല്‍കി പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. സംസ്ഥാനവൈസ്പ്രസിഡന്റ് മുസ്തഫ പൊന്നംപാറ കാമ്പയിന്‍പരിപാടികള്‍ വിശദീകരിച്ചു. എസ്.ടി.യു. ജില്ലാപ്രസിഡന്റ് അഹമ്മദ് ഹാജി മുഖ്യാതിഥിയായി. സലാഅബ്ദുസ്സലാം ചെറുവത്തൂര്‍, വി.പി.കെ. അഹമ്മദ്കുഞ്ഞി, എം.എ. സിദ്ദീഖ്, സി.ടി. റിയാസ,് നൂറുല്‍ അമീന്‍, ഹാഷിം ജമീല, ഹസീന. സി, എം.കെ. ഇബ്രാഹിംഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് ജില്ലയില്‍ പ്രഥമകണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടുന്നതിനായി അഡ്‌ഹോക് സമിതി രൂപവത്കരിച്ചു. കാദര്‍ ഖാത്തിം (ചെയര്‍മാന്‍), നൂറുല്‍ അമീന്‍ എ.സി (കണ്‍വീനര്‍), അബ്ദുറഹിമാന്‍ പി.പി, ജമീല എം.കെ (വൈസ്‌ചെയര്‍മാന്‍മാര്‍), സുബൈര്‍ പള്ളത്തില്‍, ഇബ്രാഹിം ഖലീല്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), സി.എം.എ. സിദ്ദീഖ് (ഓര്‍ഗനൈസര്‍) സബൂറ എം, സക്കീര്‍ അലി കെ.പി (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ അഡ്‌ഹോക് കമ്മറ്റിഭാരവാഹികളായി നിശ്ചയിച്ചു.