മിതൃമ്മല ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മിതൃമ്മല സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 545892 രൂപ നല്‍കി. ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും ബാങ്ക് വിഹിതവും ഉള്‍പ്പെടെയാണ് 545892 രൂപ നല്‍കിയത്.

ബാങ്ക് പ്രസിഡന്റ് വി.ടി. ശശികുമാര്‍, ഡി.കെ. മുരളി എം.എല്‍.എയ്ക്ക് കൈമാറി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി, ഭരണസമിതി അംഗം ആര്‍. മോഹനന്‍, ബാങ്ക് സെക്രട്ടറി സി. ഷൈല, കെ.സി.ഇ.യു. യൂണിറ്റ് കണ്‍വീനര്‍ വി. സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!