തൊടുപുഴ സഹകരണ ലോകോളേജിന് ഏഴു റാങ്ക്

moonamvazhi
തൊടുപുഴ താലൂക്ക് വിദ്യാഭ്യാസസഹകരണസംഘത്തിന്റെ ലോകോളേജായ തൊടുപുഴ കോഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയില്‍ ബി.ബി.എ.എല്‍.എല്‍.ബി.ക്ക് ഏഴുറാങ്കുകള്‍ ലഭിച്ചു. അഞ്ജന ഷാജു ഒന്നാംറാങ്കും ആന്‍ മരിയ റോയി രണ്ടാംറാങ്കും കരസ്ഥമാക്കി. എസ്. ലിയ ഷംറീന്‍ നാലാംറാങ്കും, ജോസ്‌ന ആനി ജോമോന്‍ അഞ്ചാംറാങ്കും, ടി.വി. വിഷ്ണുഗോപാല്‍ ആറാംറാങ്കും, ഡെന്ന മാത്യു ഏഴാംറാങ്കും അഭിരാമി എം. സോമന്‍ പത്താംറാങ്കും നേടി. കോളേജിന് 71% വിജയമുണ്ട്.