റിസര്‍വ് ബാങ്ക് കേരളബാങ്കിന്റെ ഗ്രേഡ് താഴ്ത്തിയിട്ടില്ല- മന്ത്രി

moonamvazhi

റിസര്‍വ് ബാങ്ക് കേരളബാങ്കിനെ സി ഗ്രേഡായി തരംതാഴ്ത്തിയിട്ടില്ലെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നിയമസഭയില്‍ സണ്ണി ജോസഫിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇതറിയിച്ചത്. സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ നബാര്‍ഡാണു സംസ്ഥാനസഹകരണബാങ്കിന്റെ ഗ്രേഡിങ് നടത്തുന്നത്. നബാര്‍ഡിന്റെ സ്റ്റാറ്റിയൂട്ടറി പരിശോധനാമാനദണ്ഡമനുസരിച്ചു 2022-23 സാമ്പത്തികവര്‍ഷം നടത്തിയ പരിശോധനയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു സി ഗ്രേഡ് ലഭിച്ചിട്ടുള്ളത്. ഇൗ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഒരു മുന്നറിയിപ്പും നല്‍കിയിട്ടുമില്ല.

ഇതുവരെ കേരളബാങ്കിനു റിസര്‍വ് ബാങ്ക് 48 ലക്ഷം രൂപ പിഴയിട്ടിട്ടുണ്ടെന്ന് അതുസംബന്ധിച്ച സണ്ണിജോസഫിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ 19-ാം അനുച്ഛേദത്തിനു വിരുദ്ധമായി മറ്റു സഹകരണസംഘങ്ങളിലെ ഓഹരികള്‍ കൈവശം വച്ചതിന് 25 ലക്ഷം രൂപയും സ്വര്‍ണവായ്പാബുള്ളറ്റ് പേമെന്റുമായി ബന്ധപ്പെട്ട് 23 ലക്ഷം രൂപയുമാണ് ഇങ്ങനെ പിഴ ചുമത്തിയത്.