രാജാക്കാട് ബാങ്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ് നടത്തി

moonamvazhi
ഇടുക്കിജില്ലയിലെ രാജാക്കാട് സര്‍വീസ് സഹകരണബാങ്ക് കോട്ടയം കാരിത്താസ് ആശുപത്രിയുമായി ചേര്‍ന്നു സൗജന്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ് നടത്തി. രാജാക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം.എം. മണി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്കുവൈസ്പ്രസിഡന്റ് കെ.കെ. തങ്കപ്പന്‍ അധ്യക്ഷനായി. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ്‌മോന്‍ മഠത്തില്‍, ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് കെ.ടി. കുഞ്ഞ്, പഞ്ചായത്തുപ്രസിഡന്റ്-ഇന്‍-ചാര്‍ജ് കെ.പി. സുബീഷ്, ജില്ലാപഞ്ചായത്തംഗം ഉഷാകുമാരി മോഹന്‍കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, വി.എസ്. ബിജു, ബാങ്കുപ്രസിഡന്റ് ബേബിലാല്‍, സെക്രട്ടറി മോണ്‍സി കുര്യന്‍, നിഷാരതീഷ്, കെ.പി. വല്‍സ, വി.കെ. ആറ്റ്‌ലി, ടൈറ്റസ് ജേക്കബ്, രാജശേഖരന്‍, അര്‍ജുന്‍ വി. അജയന്‍, പി.എം. രണ്‍ദീപ് എന്നിവര്‍ സംസാരിച്ചു.
എക്കോ, ഇ.സി.ജി. ബി.പി. പരിശോധനകളും രക്തപരിശോധനയും മരുന്നുവിതരണവും നടത്തി. മികച്ച വ്യാപാരിവ്യവസായിസംഘമായി തിരഞ്ഞെടുക്കപ്പെട്ട രാജാക്കാട് യൂണിറ്റുഭാരവാഹികളെയും സി.ഡി.എസുകളില്‍ ജില്ലയില്‍ രണ്ടാസ്ഥാനംനേടിയ രാജാക്കാട് സി.ഡി.എസിനെയും കുങ്ഫു സെവന്‍ത് ഡാന്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടിയവരെയും ആദരിച്ചു.