പി.എം.എസ്.സി.ബാങ്ക് ക്ലിനിക്ക് തുടങ്ങി

moonamvazhi

പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് (പി.എം.എസ്.സി) ക്ലിനിക്ക് ആരംഭിച്ചു. കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായി.

മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസ്, പി.എ. പീറ്റര്‍, ക്ലിനിക്കില്‍ ചുമതലയേറ്റ ഡോ. ശിഖാ റഹിമാന്‍, ബാങ്കു വൈസ്പ്രസിഡന്റ് കെ. സുരേഷ്, ഭരണസമിതിയംഗങ്ങളായ എ.എം. ഷെരീഫ്, എ.പി. റഷീദ്, സി.ആര്‍. ബിജു, ഐ.എസ്. രമേശന്‍, അഗസ്റ്റിന്‍ തങ്കച്ചന്‍, ടി.ജെ. സീസര്‍, അരുണ്‍കുമാര്‍, ടി.പി. സുധന്‍, പ്രസന്നാപ്രാണ്‍, കെ. ഹേമ, സതി ടീച്ചര്‍, ബാങ്കുസെക്രട്ടറി കെ.എം. നജ്മ, അസിസ്റ്റന്റ് സെക്രട്ടറി സജിതകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. വെളി ശാഖാമന്ദിരത്തില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്കു രണ്ടു വരെയാണു ക്ലിനിക്കിന്റെ പ്രവര്‍ത്തനം.