സഹകരണവകുപ്പില്‍ സ്ഥലംമാറ്റത്തിന് ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം

moonamvazhi

സഹകരണവകുപ്പുജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍മുഖേന പൊതുസ്ഥലമാറ്റത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഓഗസ്റ്റ് 19 ആയിരുന്നു അവസാനതീയതി. അത് ഓഗസ്റ്റ് 22 വരെ നീട്ടി. അന്നു വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. ആ അപേക്ഷകള്‍ ജില്ലാമേധാവികള്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 21 ല്‍നിന്ന് 23 ലേക്കു നീട്ടി. അന്നു വൈകിട്ട് അഞ്ചിനകമാണ് അതും സമര്‍പ്പിക്കേണ്ടത്. ജീവനക്കാരുടെ പരാതികളെത്തുടര്‍ന്നാണ് അപേക്ഷിക്കാന്‍ കൂടുതല്‍ സമയമനുവദിച്ചത്.

Click here for more details :MVR-Scheme