സഹകരണപെന്‍ഷന്‍ പരിഷ്‌കരിക്കണം:പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കൗണ്‍സില്‍

moonamvazhi
സഹകരണജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു ഗുരുവായൂരില്‍ ചേര്‍ന്ന പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കൗണ്‍സില്‍ രൂപവത്കരണയോഗം ആവശ്യപ്പെട്ടു. ജീവിതസൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷേമാശ്വാസം വര്‍ധിപ്പിക്കുക, സംസ്ഥാന സ്വാശ്രയ പെന്‍ഷന്‍ബോര്‍ഡില്‍ നടപ്പാക്കേണ്ട പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കാനുള്ള കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാനസെക്രട്ടറി കെ.പി. രാജേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം. മധു അധ്യക്ഷനായി. ഭാരവാഹികളായി എം. മധു (പ്രസിഡന്റ്), പ്രകാശ് ലക്ഷ്മണന്‍, ആര്‍. പ്രദീപ് (വൈസ്പ്രസിഡന്റുമാര്‍), പി.എ. സജീവന്‍ (സെക്രട്ടറി), എം.ജി.ജയന്‍, ആര്‍. രമാദേവി (ജോയിന്റ് സെക്രട്ടറിമാര്‍), വി.കെ. ഡാര്‍വി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.