റീജിയണല്‍ പര്‍ച്ചേസ് കമ്മറ്റികള്‍ ചേരുന്നത് ഈ മാസം 22 മുതല്‍ 26 വരെ

moonamvazhi
  • പലചരക്ക്, ഔഷധ വിതരണക്കാര്‍ക്ക് കമ്മറ്റികളില്‍ ക്വട്ടേഷന്‍ നല്‍കാം
  • ത്രിവേണി, നീതി മെഡിക്കല്‍ സ്‌റ്റോറുകളിലേക്കുള്ള ക്വട്ടേഷന്‍ പരിഗണിക്കും

കേരളസംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്) റീജിയണല്‍ പര്‍ച്ചേസ് കമ്മറ്റികള്‍ ജൂണ്‍ 22മുതല്‍ 26വരെ വിവിധ സ്ഥലങ്ങളില്‍ ചേരും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പനയ്ക്കു വേണ്ടിവരുന്ന പലചരക്ക്, കോസ്‌മെറ്റിക്‌സ്, സ്‌റ്റേഷനറി, ഹൗസ്‌ഹോള്‍ഡ് തുടങ്ങിയ സാധനങ്ങളും നീതി മെഡിക്കല്‍ സ്‌റ്റോറുകളിലേക്കുവേണ്ട സര്‍ജിക്കല്‍/ജനറിക്/ വെറ്ററിനറി മരുന്നുകളും വിതരണം ചെയ്യാന്‍ താത്പര്യമുള്ള വിതരണക്കാര്‍ക്ക് വിലവിവരം, സാമ്പിള്‍ എന്നിവയടങ്ങിയ ക്വട്ടേഷന്‍ സഹിതം കമ്മറ്റിയില്‍ പങ്കെടുക്കാം. എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ പര്‍ച്ചേസ് കമ്മറ്റികളില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുവേണ്ട സാധനങ്ങളുടെയും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കുവേണ്ട സാധനങ്ങളുടെയും ക്വട്ടേഷനുകള്‍ പരിഗണിക്കും. മലപ്പുറം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ പര്‍ച്ചേസ് കമ്മറ്റികളില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുവേണ്ട സാധനങ്ങളുടെ ക്വട്ടേഷനുകള്‍ മാത്രമാണു പരിഗണിക്കുന്നത്.

എറണാകുളം കടവന്ത്രയില്‍ 24നും (ഫോണ്‍-8281898316), ആലപ്പുഴ പരവൂരില്‍ 22നും (ഫോണ്‍-8281898315), കോട്ടയം നാഗമ്പടത്ത് 24നും (ഫോണ്‍- 8281898320), തിരുവനന്തപുരത്ത് 24നും (ഫോണ്‍-8281898312), മലപ്പുറം എടപ്പാളില്‍ 26നും (ഫോണ്‍-8281898324), കൊല്ലം കാരിക്കോട് 24നും (ഫോണ്‍- 8281898314), കോഴിക്കോട് മുതലക്കുളത്ത് 22നും (ഫോണ്‍-8281898323), കണ്ണൂര്‍ ഫോര്‍ട്ട്‌റോഡില്‍ 25നും (ഫോണ്‍-8281898325), തൃശ്ശൂര്‍ ആനക്കല്ലില്‍ 25നും (ഫോണ്‍-8281898317), പാലക്കാട് നൂറണിയില്‍ 25നും (ഫോണ്‍-8281898318), പത്തനംതിട്ട അബാന്‍ജങ്ഷനില്‍ 25നും (ഫോണ്‍-8281898311) ആണു പര്‍ച്ചേസ് കമ്മറ്റി ചേരുക. എല്ലായിടത്തും രാവിലെ 11നു തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ ബ്രാക്കറ്റിലുള്ള ഫോണ്‍നമ്പരുകളില്‍ അറിയാം. ഒരു പത്രത്തില്‍ നല്‍കിയ പരസ്യത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് പര്‍ച്ചേസ് കമ്മറ്റി ചേരുന്നതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.