കണ്‍സ്യൂമര്‍ഫെഡ് സഞ്ചരിക്കുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി

moonamvazhi
കണ്‍സ്യൂമര്‍ഫെഡ് തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി. തൃശ്ശൂര്‍ജില്ലയില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍മാരായ കെ.വി. നഫീസ, സി.എ. ശങ്കരന്‍കുട്ടി എന്നിവര്‍ ചേര്‍ന്നു വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.പാലക്കാട് ജില്ലയിലെ സഞ്ചരിക്കുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ഓഫീസ് പരിസരത്തു കണ്‍സ്യൂര്‍ഫെഡ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. റീജണല്‍ മാനേജര്‍ എ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു. സി.കെ. ചെന്താമരാക്ഷന്‍, കെ.പി. രമേഷ് എന്നിവര്‍ സംസാരിച്ചു.