ഇമ്പിച്ചിബാവ സഹകരണആശുപത്രി താക്കോല്‍ദ്വാര ശസ്ത്രക്രിയാക്യാമ്പ് നടത്തും

moonamvazhi

മലപ്പുറം ജില്ലയിലെ ആലത്തിയൂരുള്ള ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി-ഗവേഷണകേന്ദ്രം മെയ് 21നും 22നും താക്കോല്‍ദ്വാര ശസ്ത്രക്രിയാക്യാമ്പ് നടത്തും. രാവിലെ 10 മുതല്‍ ഉച്ചക്ക ഒന്നുവരെയാണു ക്യാമ്പ്. ഹെര്‍ണിയ, അപ്പെന്‍ഡിസൈറ്റിസ്, പിത്താശയക്കല്ലുനീക്കല്‍, ലിഗമെന്റ് ശസ്ത്രക്രിയ, തോള്‍ ശസ്ത്രക്രിയ, ഗര്‍ഭപാത്രം നീക്കല്‍, ഗര്‍ഭാശയമുഴ നീക്കല്‍, പ്രസവനിര്‍ത്തല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ സംബന്ധിച്ചാണു ക്യാമ്പ്. ഡോ. ജിതിന്‍ സി. ഡേവീസ്, ഡോ. നിഥിന്‍ കെ.പി, ഡോ. സ്റ്റാലിഷ് സി, ഡോ. രാജേഷ്, ഡോ. സന്തോഷ്‌കുമാരി, ഡോ. അലിഷ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.