രക്തദാനക്യാമ്പ് നടത്തി

moonamvazhi

മലപ്പുറം ജില്ലയിലെ തിരൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിയുടെ (ഐ.എം.സി.എച്ച്)ബ്ലഡ് സ്റ്റോറേജ് യൂണിറ്റു തൃപ്രങ്ങോട് പഞ്ചായത്ത് കുടുംബശ്രീയും തിരൂര്‍ ജില്ലാആശുപത്രി ബ്ലഡ്ബാങ്കും സഹകരിച്ചു രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് സി.ഡി.എസ് പ്രസിഡന്റ് ജിജിമനോജ് ഉദ്ഘാടനം ചെയ്തു. ഐ.എം.സി.എച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു. ഐ.എം.സി.എച്ച് ഭരണസമിതിയംഗം പി.ടി. നാരായണന്‍,മാനേജിങ് ഡയറക്ടര്‍ കെ.ശുഐബ് അലി, ഡോ. ജെയ്‌സണ്‍ ജെയിംസ്, തിരൂര്‍ ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്തിമ നസ്‌റീന, തിരൂര്‍ ബ്ലഡ്ബാങ്ക് കൗണ്‍സിലര്‍ ഗണേഷ്, സി.ഡി.എസ്. വൈസ്‌ചെയര്‍പേഴ്‌സണ്‍ സലീന, കമ്മൂണിറ്റി കൗണ്‍സിലര്‍ ശരണ്യ എന്നിവര്‍ സംസാരിച്ചു.