സഹകരണമേഖലയെ തകര്‍ക്കുന്ന നയങ്ങളില്‍നിന്നു പിന്മാറണം- കെ.സി.ഇ.സി.

moonamvazhi

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (കെ.സി.ഇ.സി) കോഴിക്കോട് താലൂക്ക് സമ്മേളനം ഐ.എന്‍.ടി.യു.സി കോഴിക്കോട് ജില്ലാപ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ചേവായൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കെ.സി.ഇ.സി. കോഴിക്കോട് താലൂക്ക് പ്രസിഡന്റ് ഷിനോജ് കുണ്ടൂര്‍ അധ്യക്ഷനായി. സഹകരണമേഖലയെ തകര്‍ക്കുന്ന നയങ്ങളില്‍നിന്നു കേന്ദ്ര-കേരളസര്‍ക്കാരുകള്‍ പിന്‍മാറണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

കെ.സി.ഇ.സി. ജില്ലാപ്രസിഡന്റ് സി.വി. അഖില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനഭാരവാഹികളായ സന്തോഷ് ഏറാടിക്കുളങ്ങര, ഇ.എം. ഗിരീഷ്‌കുമാര്‍, ദിനേശ് കാരന്തൂര്‍, സുമിത എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി ഷിനോജ് കുണ്ടൂര്‍ (പ്രസിഡന്റ്), മഹേഷ് കാക്കൂര്‍, ഷിജു കക്കോടി (വൈസ് പ്രസിഡന്റുമാര്‍), ഉമ (ജനറല്‍ സെക്രട്ടറി), ഹൃഷികേശ്, രേണുക, ബിജുന (ജോയിന്റ് സെക്രട്ടറിമാര്‍), മനോജ് കാക്കൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.