സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

moonamvazhi
കേന്ദ്ര -കേരളസര്‍ക്കാരുകളുടെ വികലനയംകൊണ്ടു സഹകരണമേഖലയിലുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നിലമ്പൂര്‍ താലൂക്ക് സംഗമം ആവശ്യപ്പെട്ടു. വണ്ടൂര്‍ ടി.കെ. ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ടി.വി. ഉണ്ണിക്കൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. താലൂക്കുപ്രസിഡന്റ് അനീഷ് കാറ്റാടി അധ്യക്ഷനായി. മുന്‍സംസ്ഥാനപ്രസിഡന്റ് പി.കെ. വിനയകുമാര്‍, മുന്‍സംസ്ഥാനജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പിള്ളി എന്നിവരെ ആദരിച്ചു. ജില്ലാപ്രസിഡന്റ് എം. രാമദാസ്, സെക്രട്ടറി ഷിയാജ് പി.പി, സെക്രട്ടറി വില്‍ബി ജോര്‍ജ്, ട്രഷറര്‍ വിപിന്‍ വാണിയമ്പലം, അനീഷ് മാത്യു, കെ. ഷാജി, സബാദ് കരുവാരകുണ്ട്, സി.പി.ഷീജ, സിന്ധു ബാബുരാജ്, സരിത ഗിരീഷ്, ഹഫ്‌സത്ത് കോല്‍ക്കളം, ഷീബ പൂഴിക്കുത്ത്, സനോജ് ചാലിയാര്‍ എന്നിവര്‍ സംസാരിച്ചു. ജെ.സി.ഐ. ട്രെയിനര്‍മാരായ മുഹമ്മദ് ബൈജു, സുഹൈബ്് ആലിങ്ങല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.