കെ.ബി.ഇ.എഫ്. മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍

moonamvazhi
കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (കെ.ബി.ഇ.എഫ് – ബെഫി) മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ സംസ്ഥാനപ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ദിലീപ്മുഖര്‍ജി ഭവനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് കെ.പ്രസാദ് അധ്യക്ഷനായി. സംസ്ഥാനജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍, ബെഫി ജില്ലാപ്രസിഡന്റ് കെ. രാമപ്രസാദ്, കെ.ബി.ഇ.എഫ്.സംസ്ഥാനകമ്മറ്റിയംഗങ്ങളായ രാമദാസ് എ, പി. ശ്രീധരന്‍, കെ.ബി.ആര്‍.എഫ്.സംസ്ഥാനകമ്മറ്റിയംഗം ഇ. ജയകുമാര്‍, കെ.ബി.ഇ.എഫ്.ജില്ലാസെക്രട്ടറി പി. അലി, വൈസ്പ്രസിഡന്റ് അനിത കെ. എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍നിന്നു വിരമിച്ച കെ. സുരേഷ്ബാബു, പി.കെ. ശശികുമാര്‍, സി.ടി. രാമചന്ദ്രന്‍, കെ.പി. വള്ളി, വി. ലത, കെ.എസ്. മിനി എന്നിവര്‍ക്കു യാത്രയയപ്പു നല്‍കി.