കെ.സി.ഇ.എഫ് യാത്രയയപ്പു സമ്മേളനം നടത്തി

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പ്രണ്ട് ദേവികുളം താലൂക്കുകമ്മറ്റി യാത്രയയപ്പും അനുമോദനവും നടത്തി. 29 വര്‍ഷത്തിനുശേഷം വിരമിക്കുന്ന  കാന്തല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരി ഗീതാകുമാരിക്കാണു യാത്രയയപ്പു നല്‍കിയത്. എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്ക് ഉപഹാരവും നല്‍കി. കെ.സി.ഇ.എഫ്, ദേവികുളം താലൂക്ക് പ്രസിഡന്റ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, സംസ്ഥാനനിര്‍വാഹകസമിതിയംഗം എ.ഡി. ജോളി, ഇടുക്കി ജില്ലാസെക്രട്ടറി ഷാജന്‍, ജില്ലാവൈസ്പ്രസിഡന്റ് അജേഷ്, ജില്ലാകമ്മറ്റിയംഗം ബേസില്‍, എബി, താലൂക്ക് വൈസ്പ്രസിഡന്റ് ശിവന്‍, ഷിന്റോ, താലൂക്ക് സെക്രട്ടറി ജസ്റ്റിന്‍, ട്രഷറര്‍ ജീന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.