ആരോഗ്യമേഖലയില്‍ വിദേശമൂലധനം; സഹകരണ ആശുപത്രികളെ സര്‍ക്കാര്‍ സഹായിക്കേണ്ടതിന്റെ പ്രാധാന്യം കൂടുന്നു 73 സഹകരണ ആശുപത്രികളില്‍ ലാഭത്തിലുള്ളത് 11 എണ്ണം മാത്രം

moonamvazhi

ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ നിക്ഷേപത്തിന് വന്‍കിട വിദേശ കമ്പനികള്‍ കൂട്ടത്തോടെ എത്തുകയാണ്. കേരളത്തിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായി തുടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 2500 കോടിരൂപയാണ് ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍. മുതല്‍മുടക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായ ആശുപത്രി കിടക്കകളുടെ എണ്ണം കുറവാണ് എന്നതാണ് വിദേശ കമ്പനികളെ ഇവിടേക്ക് മുതല്‍മുടക്കിന് പ്രേരിപ്പിക്കുന്നത്. കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയെന്ന കേരളത്തിലെ ആരോഗ്യരംഗത്തെ പൊതുസ്വഭാവമാണ് ഇതിലൂടെ നഷ്ടമാകുന്നത്. വന്‍കിട നിക്ഷേപകര്‍ എത്തുന്നതോടെ ചികിത്സ ചെലവ് കൂടും. ഈ ഘട്ടത്തില്‍ സഹകരണ ആശുപത്രികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് എം.വി.ആര്‍. ക്യാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടിവാര്യര്‍.

അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.- ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ KKR എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനം വാങ്ങിക്കുന്നു എന്ന് പറയുന്നു. ആറു മാസം മുമ്പേ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള manipal ഹോസ്പിറ്റലിനെ സിങ്കപ്പൂര്‍ ലെ ‘Temasak ‘ എന്ന മറ്റൊരു ധനകാര്യ സ്ഥാപനം ഏകദേശം 29,000 കോടി കൊടുത്തു കരസ്ഥമാക്കിയിരുന്നു.ആസ്റ്റര്‍ ഗ്രൂപ്പ് ന്റെ മിഡ്ഈസ്റ്റിലെ സ്ഥാപനങ്ങള്‍ മറ്റൊരു അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ബ്ലാക്ക് സ്റ്റോണ്‍ (Blackstone ) ഈയടുത്തു വാങ്ങിയിരുന്നു. ഇതേ ഗ്രൂപ്പ് കേരളത്തിലെ ”കിംസ് ”ആശുപത്രികളെയും നേരെത്തെ വാങ്ങിച്ചിരുന്നു.ഈ ഗ്രൂപ്പ് ”ആസ്റ്റര്‍ ഇന്ത്യ ”യു മായി ചര്‍ച്ചയില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ആശുപത്രികള്‍ എല്ലാം തന്നെ ഒരു കാലത്തു ചുരുങ്ങിയ ചെലവില്‍ ഗവണ്മെന്റ് ആശുപത്രികള്‍ക്ക് ഒരു സപ്പോര്‍ട്ട് എന്ന നിലയില്‍ പൊതു ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ഈ ആശുപത്രികള്‍ ഇവിടുത്തെ ചികിത്സാ നിലവാരം വര്‍ധിപ്പിക്കുകയും, ഒരു ”ക്വാളിറ്റി ‘ കെയര്‍ എന്ന കോണ്‍സെപ്റ്റ് കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ കൂടി മിക്ക ചികിത്സയും ചെലവ് കൂടിയതാക്കി മാറ്റി. എന്നിരുന്നാല്‍ പോലും ആളുകള്‍ക്ക് ഒരു പരിധിവരെ ആശ്രയിക്കാമായിരുന്നു.പക്ഷെ ഇപ്പോള്‍ ഈ സ്ഥാപനങ്ങളെ വാങ്ങിച്ചിരിക്കുന്നവരെല്ലാം ഒരു പൊതുസ്വഭാവം വച്ചു പുലര്‍ത്തുന്ന ”ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് (global investment firms)സ്ഥാപനങ്ങള്‍ ആണ്.

ഇവര്‍ എവിടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ പറ്റുമോ അവിടെ പൈസ നിക്ഷേപിക്കുകയും, അതിനേക്കാള്‍ ലാഭം കിട്ടാന്‍ സാധ്യത യുള്ള ബിസിനെസ്സ് കാണുമ്പോള്‍ ഇത് വിട്ട് അതിന്റെ പിറകെ പോകുന്ന ”ബ്ലേഡ് ”കാര്‍ എന്ന് വിളിക്കാവുന്നവരാണ്. ലാഭം മാത്രമാണ് ഇവരുടെ നോട്ടം. ഇവരാരും ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ അറിയുന്നവരോ,രോഗികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നവരോ,ആരോഗ്യരംഗത്തെ പവിത്രമായി കാണുന്നവരോ അല്ല. കൂടാതെ എല്ലാവരും ഇന്ത്യക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന” ബ്ലേഡ് ”കാരാണ് താനും. ഇത് ആരോഗ്യ രംഗത്ത് ഉണ്ടാക്കാന്‍ പോകുന്ന ഭവിഷത്തുകള്‍ ഇപ്പോഴേ പറയാം അതിഭീകരമായ മത്സരവും, ഭീകരമായ ചികിത്സാ ചെലവ് വര്‍ധനയും, തികച്ചും അനാരോഗ്യകരമായ എത്തിക്‌സ് ന് നിരക്കാത്തപ്രവണതകളും ഇനിയങ്ങോട്ട് കാണാം. ഇത് നമ്മുടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി വരികയും അതിന്റെ വരിസംഖ്യയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യും.ഈ ആശുപത്രികള്‍ ഇന്‍ഷുറന്‍സിന്റെ ടൈപ്പ് അനുസരിച്ചു കൗണ്ടറില്‍ നിന്ന് തന്നെ രോഗികളെ മടക്കി അയക്കുന്ന ഒരു സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചരും. അത് അത്യാവശ്യ ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ എന്തും കല്പിച്ചു ഇത്തരം ആശുപത്രകളില്‍ എത്തുകയും പിന്നീട് പൈസ സംഘടിപ്പിച്ചു രക്ഷപെടുകയും ചെയ്യുന്ന നമ്മുടെ സാധാരണകാര്‍ക്ക് വലിയൊരു അടിയായിരിക്കും. ഇങ്ങനെവരുമ്പോള്‍ MVR പോലുള്ള ആശുപത്രികളുടെ പ്രസക്തി വര്‍ധിക്കുകയും സാധാരണക്കാര്‍ക്ക് ഇവര്‍ ഒരു താങ്ങാവുകയും ചെയ്യും, മറ്റു സഹകരണ ആശുപത്രികളും അവരുടെ സൗകര്യം വര്‍ധിപ്പിക്കുകയാണെങ്കില്‍ വലിയൊരു വിഭാഗത്തിന് അത് ഒരു ആശ്വാസം ആകും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ഒരു പരിധിവരെ ചികിത്സാ ചിലവ് പിടിച്ചു നിര്‍ത്താന്‍ സാധിക്കും. ഗവണ്മെന്റ് MVR കാന്‍സര്‍ സെന്റര്‍ പോലുള്ള സ്ഥാപനങ്ങളെ അംഗീകരിക്കുകയും, RCC ചികില്‍സിക്കുന്ന രോഗികള്‍ക്കു നല്‍കിവരുന്നമാതിരിയുള്ള സപ്പോര്‍ട്ട് നല്‍കുകയും ചെയ്താല്‍, സഹകരണ മേഖലയില്‍ ഇനിയും MVR പോലുള്ള ആധുനിക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ വന്നുകൂടായില്ല’- ഇങ്ങനെയാണ് ഡോക്ടറുടെ കുറിപ്പ് അവസാനിക്കുന്നത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രികളുടെയും ചികിത്സാ കേന്ദ്രങ്ങളുടെയും ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഡോ.നാരായണന്‍കുട്ടി ഡോക്ടറുടെ വാക്കിലുണ്ട്. ഇന്ന് സഹകരണ ആശുപത്രികള്‍ക്ക് വേണ്ട സഹായം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നില്ല. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതാണ് സഹകരണ ആശുപത്രികള്‍. ഇവയില്‍ പലതിനും കാരുണ്യ ഇന്‍ഷൂറന്‍സിന്റെ സഹായം പോലും ലഭിക്കുന്നില്ല. നിലവിലുള്ള 73 സഹകരണ ആശുപത്രികളില്‍ 11 എണ്ണം മാത്രമാണ് ലാഭകരമായി പ്രവര്‍ത്തിക്കുന്നത്. ആഗോള ഭീമന്മാര്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ അടക്കം സ്വാധീനം ഉറപ്പിക്കുമ്പോള്‍ സഹകരണ ആശുപത്രികള്‍ക്ക് കൂടുതല്‍ സഹായവും പിന്തുണയും നല്‍കിയ ശക്തിപ്പെടുത്തേണ്ടത് സര്‍ക്കാരി

Leave a Reply

Your email address will not be published.