പ്രതിഭാസംഗമത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കു വിമര്‍ശനം

moonamvazhi
ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എഴുതുന്ന യോഗ്യതാപരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോരുന്നതിനെയും ഉത്തരവാദപ്പെട്ടവര്‍ തിരിമറി കാട്ടുന്നതിനെയും സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത് ഇന്നത്തെ തലമുറയോടുളള വഞ്ചനയാണെന്നു കട്ടപ്പന സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു. കാലഹരണപ്പെട്ട വിദ്യാഭ്യാസരീതികള്‍ മാറ്റി കാലാനുസൃതമായ മനുഷ്യശക്തിയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസസമ്പ്രദായം രൂപവത്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ പ്രതിഭാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാവിഷയത്തിലും എ പ്ലസ് നേടിയവര്‍ക്കും സര്‍വകലാശാലാറാങ്കുജേതാക്കള്‍ക്കും അദ്ദഹം പുരസ്‌കാരങ്ങള്‍ നല്‍കി.
മികച്ചനാടകരചയിതാവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കെ.സി. ജോര്‍ജിനെ ആദരിച്ചു. കട്ടപ്പന സി.എസ്.ഐ. ഗാര്‍ഡനില്‍ ചേര്‍ന്ന യോഗത്തില്‍ അജ്വ. കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, മനോജ് മുരളി, ജോയി കുടുക്കച്ചിറ, ഐബിമോള്‍ രാജന്‍, ടി.ജെ. ജേക്കബ്, ജോയി പെരുന്നോലില്‍, സിനു വര്‍ക്കി, സിജു ചക്കുംമൂട്ടില്‍, സെക്രട്ടറി റോബിന്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.