അടുത്തവര്‍ഷത്തോടെ കേന്ദ്രത്തിന്റെ പൊതുസോഫ്റ്റ് വെയര്‍ പദ്ധതി പൂര്‍ത്തിയാക്കും  

Moonamvazhi
  • രാജ്യമൊട്ടാകെ 10 ലക്ഷം പ്രാഥമികസംഘങ്ങള്‍; അംഗങ്ങള്‍ 13 കോടി

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി കാര്‍ഷികവായ്പ സഹകരണ സംഘങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പൊതുസോഫ്റ്റ് വെയര്‍ സ്ഥാപിക്കലും അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും. 70,000 പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ (പാക്‌സ്) കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണ് കേന്ദ്ര സഹകരണമന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2027 സാമ്പത്തികവര്‍ഷാവസാനത്തോടെ 2516 കോടി രൂപ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു ചെലവാക്കാനാണു കേന്ദ്രസഹകരണമന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.

24,000 പാക്‌സുകളില്‍ സംരംഭവിഭവാസൂത്രണ (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ് ഇ.ആര്‍.പി) അധിഷ്ഠിത പൊതുദേശീയ സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി. ഇതു പ്രാഥമികസംഘങ്ങളെ ജില്ലാ, സംസ്ഥാനസഹകരണബാങ്കുകള്‍വഴി നബാര്‍ഡുമായി ബന്ധിപ്പിക്കുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുശേഷം പ്രാഥമികസംഘങ്ങള്‍ക്കു തടസ്സമില്ലാതെ വിവിധ സര്‍ക്കാര്‍വകുപ്പുകളെ ബന്ധപ്പെടാം. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ടു കൈമാറുന്ന സംവിധാനത്തിലൂടെ സബ്‌സിഡിയും മറ്റു ധനസഹായങ്ങളും കൃത്യമായി കൊടുക്കാനുമാവും. ബാങ്കില്ലാത്തിടങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കാനും ഇവയെ ഉപയോഗിക്കും.

രാജ്യത്തു 10 ലക്ഷം പ്രാഥമികസംഘങ്ങളുണ്ട്. ഇതില്‍ 70,000 സക്രിയമാണ്. ഇവയിലൊക്കെക്കൂടി 13 കോടിയില്‍പരം കര്‍ഷകര്‍ അംഗങ്ങളാണ്. ഭക്ഷ്യധാന്യശേഖരണം, പാചകവാതകസിലിണ്ടര്‍ വിതരണം, പൊതുസേവനകേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭിക്കുന്ന ഇടങ്ങളായി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘങ്ങളെ മാറ്റാനാണു പരിപാടി.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.